മലയാളി യുവതിക്ക് യുഎഇയില്‍ 22 കോടിയുടെ സമ്മാനം

Published : Jul 04, 2019, 01:34 PM ISTUpdated : Jul 04, 2019, 02:38 PM IST
മലയാളി യുവതിക്ക് യുഎഇയില്‍ 22 കോടിയുടെ സമ്മാനം

Synopsis

തിരുവനന്തപുരം സ്വദേശിയായ ഭര്‍ത്താവിനൊപ്പം 2010 മുതല്‍ സ്വപ്ന യുഎഇയില്‍ താമസിക്കുകയാണ്. നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ അധികൃതര്‍ ഫോണിലൂടെ സ്വപ്നയെ സമ്മാനവിവരം അറിയിച്ചു. 

അബുദാബി: ബുധനാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹത്തിന്റെ (22 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം മലയാളി യുവതിക്ക്. കൊല്ലം സ്വദേശി സ്വപ്ന നായരെയാണ് കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് എടുത്ത ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത്. 217892-ാം നമ്പര്‍ ടിക്കറ്റായിരുന്നു സ്വപ്ന എടുത്തിരുന്നത്.

തിരുവനന്തപുരം സ്വദേശിയായ ഭര്‍ത്താവിനൊപ്പം 2010 മുതല്‍ സ്വപ്ന യുഎഇയില്‍ താമസിക്കുകയാണ്. നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ അധികൃതര്‍ ഫോണിലൂടെ സ്വപ്നയെ സമ്മാനവിവരം അറിയിച്ചു. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നതെന്ന് പറഞ്ഞ സ്വപ്ന, ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് നന്ദിയും അറിയിച്ചു.

പാകിസ്ഥാനിയായ പ്രവാസിക്കാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം. ഇതൊഴികെ മറ്റ് സമ്മാനങ്ങള്‍ ലഭിച്ചതും ഇന്ത്യക്കാര്‍ക്ക് തന്നെയായിരുന്നു. ഹന്‍സ്‍രാജ് മുകേഷ് ഭാട്ടിയ എന്ന ഇന്ത്യന്‍ പൗരന് ബിഎംഡബ്ല്യൂ 7 സീരീസാണ് സമ്മാനം ലഭിച്ചത്. ഇന്ത്യക്കാരനായ ജോസിന് 90,000 ദിര്‍ഹവും സുരേഷ് എടവനയ്ക്ക് 80,000 ദിര്‍ഹവും സമ്മാനം ലഭിച്ചു. ഇതിന് പുറമെ മാത്യൂ വര്‍ഗീസ്, രാധാകൃഷ്ണന്‍, നിഖാത് ഷബാന എന്നീ ഇന്ത്യക്കാര്‍ക്കും വിവിധ തുകകള്‍ സമ്മാനമായി ലഭിച്ചു.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എബോള പ്രതിരോധം; മുൻകരുതൽ നടപടി ശക്തം, മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി നാളെ ഫ്രാൻസിലേക്ക്; ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് ബന്ധങ്ങളിൽ ചർച്ചകൾക്ക് സാധ്യത