മഹ്‍സൂസ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 20,00,000 ദിര്‍ഹം സമ്മാനം

By Web TeamFirst Published Mar 31, 2021, 3:57 PM IST
Highlights

മഹ്‍സൂസ് നറുക്കെടുപ്പുകളില്‍ സ്ഥിരമായി പങ്കെടുത്തിരുന്നയാളാണ് സമ്മാനാര്‍ഹനായ കൊച്ചി സ്വദേശി ആന്റണി

ദുബൈ: മഹ്‍സൂസിന്റെ 18-ാമത് പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 20,00,000 ദിര്‍ഹം സമ്മാനം. ഒമാനില്‍ താമസിക്കുന്ന കൊച്ചി സ്വദേശി ആന്റണിക്കാണ് ഇക്കഴിഞ്ഞ ശനിയാഴ്‍ച നടന്ന തത്സമയ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം ലഭിച്ചത്. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഒരേ ഒരാളായിരുന്നു, ലാബ്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന 39കാരനായ ആന്റണി. ഇതോടെ മഹ്‍സൂസിന്റെ ഈ വര്‍ഷത്തെ നാലാമത്തെ മില്യനയര്‍ കൂടിയായി മാറി അദ്ദേഹം.

'അത്ഭുതമായിരുന്നു അത്. ഇമെയില്‍ കിട്ടിയപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല' - ആന്റണി പറഞ്ഞു. ഇത്ര വലിയൊരു തുക  ജീവിതത്തില്‍ തനിക്ക് കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി സ്വദേശിയായ ആന്റണി 16 വര്‍ഷമായി ഒമാനില്‍ ജീവിക്കുകയാണ്. ആദ്യം മുതല്‍ സ്ഥിരമായി മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന അദ്ദേഹത്തിന്  പക്ഷേ ഇത്ര വലിയ ഒരു വിജയം ഇതാദ്യമായാണ്.

 

'മഹ്‍സൂസിനെക്കുറിച്ച് ആദ്യം പത്രത്തില്‍ വായിച്ചപ്പോള്‍ തന്നെ എനിക്ക് താത്പര്യം തോന്നി. നേരത്തെ മൂന്ന് സംഖ്യകള്‍ യോജിച്ചുവന്നപ്പോള്‍ കുറച്ച് തവണ 35 ദിര്‍ഹത്തിന്റെ സമ്മാനവും കിട്ടി. എന്നാല്‍ ഇത്രയും വലിയ ഒരു വിജയം പിന്നാലെ വരുന്നുണ്ടെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല' - അദ്ദേഹം പറഞ്ഞു.

മഹാമാരി കാരണമായുണ്ടായ പ്രതിസന്ധികളെ നേരിട്ടുവെങ്കിലും, തനിക്ക് ലഭിച്ച സൗഭാഗ്യം ചുറ്റുമുള്ളവരിലേക്ക് കൂടി പങ്കുവെയ്‍ക്കാനാണ് ആന്റണിയുടെ തീരുമാനം.

'ഞാനൊരു നല്ല മനുഷ്യനാണ്. ഈ പണം കൊണ്ട് എന്റെ കുടുംബത്തിനും സമൂഹത്തിനും നല്ല കാര്യങ്ങള്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്' - ആന്റണി പറഞ്ഞു. 'കുറച്ച് ബാങ്ക് ലോണുകളുണ്ട്, അത് അടച്ചുതീര്‍ക്കണം. അതിന് ശേഷം നാട്ടിലുള്ളവര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ നല്‍കണം - ആന്റണി തന്റെ പദ്ധതികള്‍ വിശദീകരിക്കുന്നു.

ഇപ്പോള്‍ ഭാഗ്യം കടാക്ഷിച്ചുവെങ്കിലും ഇനിയും മുന്നോട്ട് ഭാഗ്യം പരീക്ഷിക്കാന്‍ ആന്റണി തയ്യാറാണ്. 'മഹ്‍സൂസിനെക്കുറിച്ചാണ് എല്ലാവരും എന്നോട് അന്വേഷിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാനും നറുക്കെടുപ്പില്‍ പങ്കാളിയാവാനും ഞാന്‍ അവരെ സഹായിച്ചുകൊണ്ടിരിക്കുകയാണ്. താന്‍ ഏറെ ധന്യനാണെന്നും മഹ്‍സൂസിനോട് നിറയെ നന്ദിയുണ്ടെന്നും ആന്റണി പറഞ്ഞു.

മാര്‍ച്ച് 20ന് നടന്ന 17-ാമത് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 10,00,000 ദിര്‍ഹത്തിന് ആരും അര്‍ഹരായിരുന്നില്ല. മഹ്‌സൂസിന്റെ നിയമപ്രകാരം ഈ തുക കൂടി കൂട്ടിച്ചേര്‍ത്താണ് മാര്‍ച്ച് 27ന് നടന്ന 18-ാമത് നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം 20,00,000 ദിര്‍ഹമായി ഉയര്‍ത്തിയത്

മഹ്‍സൂസ് നറുക്കെടുപ്പില്‍ 50 മില്യന്‍ ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2021 ഏപ്രില്‍ മൂന്ന് ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.

click me!