ഒമാനിൽ അനധികൃത തയ്യൽ കേന്ദ്രങ്ങളിൽ പരിശോധന; പ്രവാസികള്‍ പിടിയില്‍

By Web TeamFirst Published Mar 30, 2021, 11:42 PM IST
Highlights

മസ്‍കത്ത് നഗരസഭയുടെ പരിശോധക സംഘമാണ് ഇവരെ പിടികൂടിയത്. 

മസ്‍കത്ത്: ഒമാനില്‍ താമസ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്  വ്യാവസായിക അടിസ്ഥാനത്തിൽ  തുന്നൽ തൊഴിലുകൾ ചെയ്ത് വന്നിരുന്ന പ്രവാസികൾ പിടിയിൽ. മസ്‍കത്ത് ഗവര്‍ണറേറ്റിലെ മത്രാ വിലായത്തിലായിരുന്നു പരിശോധന. മസ്‍കത്ത് നഗരസഭയുടെ പരിശോധക സംഘമാണ് ഇവരെ പിടികൂടിയത്. രാജ്യത്തെ തൊഴിൽ നിയമവും വ്യാവസായ നിബന്ധനകളും ലംഘിച്ചതിനെതിരെ  നിയമ നടപടികൾ സ്വീകരിച്ചതായും നഗരസഭയുടെ അറിയിപ്പിൽ പറയുന്നു.

click me!