Abu Dhabi Big ticket: ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ മലയാളിക്ക് ഒരു കോടിയുടെ സമ്മാനം

Published : Feb 09, 2022, 05:32 PM IST
Abu Dhabi Big ticket: ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ മലയാളിക്ക് ഒരു കോടിയുടെ സമ്മാനം

Synopsis

നാട്ടിലേക്ക് തിരിച്ചുപോയി സമ്മാനത്തുക കൊണ്ട് അവിടെ സ്വന്തം ബിസിനസ്‍ തുടങ്ങാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

അബുദാബി: ബിഗ് ടിക്കറ്റിന്റെ ഫെബ്രുവരി മാസത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസി മലയാളി യുവാവിന് 5,00,000 ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) സമ്മാനം. മലയാളിയായ അനസ് മേലെതലക്കലിനെയാണ് ചൊവ്വാഴ്‍ച നടന്ന നറുക്കെടുപ്പിലൂടെ ഭാഗ്യം തേടിയെത്തിയത്. നാട്ടിലേക്ക് തിരിച്ചുപോയി സമ്മാനത്തുക കൊണ്ട് അവിടെ സ്വന്തം ബിസിനസ്‍ തുടങ്ങാനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.

മാര്‍ച്ച് മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാനായി എടുത്ത ടിക്കറ്റാണ് അനസിനെ പ്രതിവാര നറുക്കെടുപ്പിലും വിജയിയാക്കിയത്. പ്രതിവാര നറുക്കെടുപ്പിലെ സമ്മാനത്തിന് പുറമെ മാര്‍ച്ച് മൂന്ന് നടക്കാനിരിക്കുന്ന അടുത്ത ഗ്രാന്റ് നറുക്കെടുപ്പിലും അനസ് പങ്കാളിയാവും. 24 കോടി രൂപയുടെ ഒന്നാം സമ്മാനം ഉള്‍പ്പെടെ നിരവധി സമ്മാനങ്ങളാണ് അന്ന് വിജയികളെ കാത്തിരിക്കുന്നത്.

ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പില്‍ വിജയിയാവാന്‍ സാധിച്ചതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് അനസ് പ്രതികരിച്ചു. നേരത്തെ പലതവണ സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് ബിഗ് ടിക്കറ്റെടുത്ത് ഭാഗ്യം പരീക്ഷിച്ചിരുന്നെങ്കിലും ഇത്തവണ ഒറ്റയ്‍ക്കാണ് ടിക്കറ്റെടുത്തത്. തുടര്‍ന്നും ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കാളിയാവാനും ഗ്രാന്റ് പ്രൈസ് ലഭിക്കുന്നത് വരെ ഭാഗ്യം പരീക്ഷിക്കാനുമാണ് അനസിന്റെ തീരുമാനം.

ഫെബ്രുവരിയില്‍ ബിഗ് ടിക്കറ്റെടുക്കുന്നവരെ ഉള്‍പ്പെടുത്തി മാര്‍ച്ച് മൂന്നിന് നടക്കാനിരിക്കുന്ന ഡ്രീം 12 മില്യന്‍ നറുക്കെടുപ്പില്‍ 24 കോടിയാണ് (2.4 കോടി ദിര്‍ഹം) ഒന്നാം സമ്മാനം. 10 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് പുറമെ വന്‍തുകകളുടെ മറ്റ് അഞ്ച് ക്യാഷ് പ്രൈസുകള്‍ കൂടി അന്ന് വിജയികളെ കാത്തിരിക്കുകയാണ്. 

മെഗാ നറുക്കെടുപ്പിലെ സമ്മാനങ്ങള്‍ക്ക് പുറമെ ഫെബ്രുവരി മാസം ബിഗ് ടിക്കറ്റ് എടുക്കുന്ന എല്ലാവര്‍ക്കും ഓരോ ആഴ്‍ചയും 5,00,000 ദിര്‍ഹം (ഒരു കോടി രൂപ) വീതം സ്വന്തമാക്കാന്‍ അവസരമൊരുക്കുന്ന പ്രതിവാര നറുക്കെടുപ്പുകളുമുണ്ടാകും. ബിഗ് ടിക്കറ്റെടുക്കുന്ന എല്ലാ ഉപഭോക്താക്കളും പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ സ്വമേധയാ പങ്കാളികളാവും. ഒരു വിജയിക്ക് ഡ്രീം കാര്‍ സീരിസിലൂടെ മസെറാട്ടി ഗിബ്ലി ആഡംബര കാറും സ്വന്തമാക്കാനാവും.

  • പ്രൊമോഷന്‍ 1 : ഫെബ്രുവരി ഒന്ന് മുതല്‍ ഏഴ് വരെ. നറുക്കെടുപ്പ് ഫെബ്രുവരി 8 ചൊവ്വാഴ്‍ച
  • പ്രൊമോഷന്‍ 2: ഫെബ്രുവരി 8 മുതല്‍ 14 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 15 ചൊവ്വാഴ്‍ച 
  • പ്രൊമോഷന്‍ 3: ഫെബ്രുവരി 15 മുതല്‍ 21 വരെ. നറുക്കെടുപ്പ് ഫെബ്രുവരി 22 ചൊവ്വാഴ്‍ച
  • പ്രൊമോഷന്‍ 4: ഫെബ്രുവരി 22 മുതല്‍ 28 വരെ. നറുക്കെടുപ്പ് മാര്‍ച്ച് 1 ചൊവ്വാഴ്‍ച.

പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമായിരിക്കും ഉള്‍ക്കൊള്ളിക്കുക. എല്ലാ ആഴ്‍ചയിലേയും നറുക്കെടുപ്പുകളില്‍ ഈ ടിക്കറ്റുകള്‍ ഉള്‍പ്പെടില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

70 വർഷത്തെ സൗഹൃദബന്ധം ശക്തമാകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം, പ്രധാന കരാറുകൾക്ക് സാധ്യത
ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്