അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും സമ്മാനങ്ങള്‍ തൂത്തുവാരി മലയാളികള്‍

Published : Aug 03, 2018, 10:05 PM ISTUpdated : Aug 03, 2018, 10:06 PM IST
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ വീണ്ടും സമ്മാനങ്ങള്‍ തൂത്തുവാരി മലയാളികള്‍

Synopsis

കഴിഞ്ഞ ഏപ്രിലില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മെഗാ സമ്മാനമടക്കം ഏഴ് സമ്മാനങ്ങള്‍ മലയാളികള്‍ സ്വന്തമാക്കിയിരുന്നു. 

ദുബായ്: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഇത്തവണയും ഇന്ത്യക്കാര്‍ക്ക് നേട്ടം.  വെള്ളിയാഴ്ച രാവിലെ അബുദാബി ഇന്റർനാഷണൽ എയർപോർട്ടിൽ നടന്ന മത്സരത്തിൽ മലയാളിയാ വാഴപ്പള്ളിൽ യോഹന്നാന്‍ സൈമൺ 10 മില്യൺ ദിർഹം (18  കോടി 66 ലക്ഷം രൂപ) നേടി. സംഘാടകർ  അഭിനന്ദിക്കാൻ വിളിച്ചപ്പോൾ, അത് തമാശയാണെന്നായിരുന്നു സൈമണ്‍ കരുതിയിരുന്നത്.  

എന്നാൽ ടിക്കറ്റിന്റെ വിശദാംശങ്ങൾ (041614) നൽകി ഒത്തു നോക്കിയപ്പോള്‍ ഇന്ന് തന്റെ ഭാഗ്യദിനമാണെന്ന് സൈമണ്‍ തിരിച്ചറിയുകയായിരുന്നു.  "ഇന്ന് അങ്ങേയറ്റം സന്തുഷ്ടയാണ്, ഇത് യഥാർഥത്തിൽ ഞാൻ പ്രതീക്ഷിച്ചില്ല- സൈമണ്‍ പ്രതികരിച്ചു. ഓണ്‍ലൈന്‍ വഴിയാണ് സൈമണ്‍ ടിക്കറ്റെടുത്തത്.  നറുക്കെടുപ്പില്‍ വിജയിച്ച ആദ്യ 10 പേരില്‍ ഒു സിറിയക്കാരനൊഴിച്ചാല്‍  എല്ലാവരും ഇന്ത്യക്കാരാണ്. ഇതില്‍ കൂടുതലും മലയാളികളും.

അന്‍വര്‍ അലിയാരു കുഞ്ഞു (100000 ദിര്‍ഹം) കാശ് എൻഎസ് ഭട്ട് (90,000 ദിർഹം), വിശാൽ വാഡ്കർ (80,000 ദിർഹം), സിറിയയിൽ നിന്നുള്ള ടൈസൈർ നാസര്‍ സാബിഹ് (70000 ദിർഹം) ബിജു ചിറേമ്മല്‍(50000 ദിര്‍ഹം) ഷൗക്കത്ത് ഷെരീഫ് (30,000 ദിർഹം), രാകേഷ് മേലെ കലാം (20,000 ദിര്‍ഹം), ശ്രീജിത്ത് ശ്രീരാമന്‍ (10,000 ദിര്‍ഹം), ഷാജി കുണ്ണന്നാരി (10,000 ദിര്ഹം) എന്നിവരാണ് മറ്റ് വിജയികള്‍.  കഴിഞ്ഞ ഏപ്രിലില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മെഗാ സമ്മാനമടക്കം ഏഴ് സമ്മാനങ്ങള്‍ മലയാളികള്‍ സ്വന്തമാക്കിയിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട, സ്വദേശിയും രണ്ട് പ്രവാസികളും പിടിയിൽ
കുവൈത്തിൽ വാഹനാപകടത്തിൽ ആലപ്പുഴ സ്വദേശിനി മരിച്ചു