പെരുന്നാൾ ദിനത്തിൽ 18 കോടി: യുഎഇയിൽ ബംപറടിച്ചത് ഈ പ്രവാസിക്ക്

Published : Jun 04, 2019, 04:46 PM ISTUpdated : Jun 04, 2019, 04:56 PM IST
പെരുന്നാൾ ദിനത്തിൽ 18 കോടി: യുഎഇയിൽ ബംപറടിച്ചത് ഈ പ്രവാസിക്ക്

Synopsis

പതിവുപോലെ നറുക്കെടുപ്പിലെ ഭൂരിഭാഗം സമ്മാനങ്ങളും നേടിയത് മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരാണ് 

അബുദാബി: യുഎഇയിൽ പെരുന്നാളിനോടനുബന്ധിച്ച്  അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുത്തപ്പോൾ ഇന്ത്യക്കാരന് വീണ്ടും ബംപറടിച്ചു. ആർ. സഞ്ജയ് നാഥ് എന്ന ഭാഗ്യവാനാണ് 10 ദശലക്ഷം ദിർഹം സമ്മാനമായി കിട്ടിയത്. ഏകദേശം 18.86 കോടി ഇന്ത്യൻ രൂപ വരുമിത്.

ഇദ്ദേഹത്തിന്റെ 211711 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കൂട്ടുകാരുമായി ചേർന്നാണ് ടിക്കറ്റ് ഇദ്ദേഹം ടിക്കറ്റെടുത്തത്. ഇക്കുറിയും പതിവുപോലെ നറുക്കെടുപ്പിലെ ഭൂരിഭാഗം സമ്മാനങ്ങളും ഇന്ത്യക്കാരാണ് നേടിയത്. ഇതിൽ തന്നെ മലയാളികളും ഉണ്ട്. പത്ത് സമ്മാനങ്ങളില്‍ ഒൻപതും നേടിയത് ഇന്ത്യക്കാരാണ്. ഒരു സമ്മാനം പാക്കിസ്ഥാൻ സ്വദേശിക്ക് ലഭിച്ചു.

ബിനു ഗോപിനാഥൻ (100,000 ദിർഹം), ആഷിഖ് പുള്ള്യശേരി (90,000 ദിർഹം), അനസ് ജമാൽ (80,000 ദിർഹം), സുഭാഷ് (50,000 ദിർഹം), അബ്ദുൽ അസീസ് വലിയ പറമ്പത്ത് (30,000 ദിർഹം), സുനിൽ കുമാർ (20,000 ദിർഹം), അബ്ദുൽ മുതലാബ് ചുള്ളിയോടൻ കോമാച്ചി (10,000 ദിർഹം), ഓഫുർ കൂട്ടാഗൽ മാമു (10,000 ദിർഹം) എന്നിവരാണ് ഭാഗ്യദേവത കടാക്ഷിച്ച മറ്റ് ഇന്ത്യാക്കാർ. പാക്ക് സ്വദേശിയായ സാഖിബ് നസീർ മുഹമ്മദ് നസീറിന് 70,000 ദിർഹം കിട്ടി. ലാൻഡ് റോവർ കാറിനായി നടത്തിയ നറുക്കെടുപ്പിൽ ബംഗ്ലദേശ് സ്വദേശി ശിപാക് ബൗറ വിജയിയായി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദി അറേബ്യയിൽ കാറ്റിലും മഴയിലും ടെന്‍റ് തകർന്ന് വീണ് പ്രവാസി ആട്ടിടയൻ മരിച്ചു
'അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെ', ബ്രിട്ടനിൽ നടപ്പാതയിലുണ്ടായിരുന്നവരെ കാറിടിച്ച് തെറിപ്പിച്ച മലയാളി റിമാൻഡിൽ