ഒമാൻ ഒഴികെയുളള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ നാളെ

By Web TeamFirst Published Jun 4, 2019, 12:12 AM IST
Highlights

തലസ്ഥാന നഗരിയായ റിയാദിൽ മാത്രം പെരുനാൾ അവധിയോട് അനുബന്ധിച്ച് 220 ഓളം വിനോദ പരിപാടികളാണ് അരങ്ങേറുക. നഗരത്തിന്‍റെ 30 ഇടങ്ങളിലായാണ് പരിപാടി നടക്കുക.

സൗദി അറേബ്യ: ഗൾഫിലെ ചില ഭാഗങ്ങളിൽ മാസപ്പിറവി ദൃശ്യമായി. രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ നിരവധി വിനോദ പരിപാടികളാണ് വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്നത്. തലസ്ഥാന നഗരിയായ റിയാദിൽ മാത്രം പെരുനാൾ അവധിയോട് അനുബന്ധിച്ച് 220 ഓളം വിനോദ പരിപാടികളാണ് അരങ്ങേറുക. നഗരത്തിന്‍റെ 30 ഇടങ്ങളിലായാണ് പരിപാടി നടക്കുക.
 
നാടകങ്ങൾ, സിനിമ, ത്രീ-ഡി ലേസർ പ്രദർശനം, സ്പോർട്സ് മത്സരങ്ങൾ, നടൻ കലാരൂപങ്ങൾ തുടങ്ങിയ നിരവധി വിനോദ പരിപാടികളാണ് റിയാദിൽ നടക്കുക. കൂടാതെ ജനറൽ എന്‍റർടെയിൻമെൻറ്‌ അതോറിറ്റി രാജ്യത്തിന്‍റെ വിവിധ പ്രവിശ്യകളിൽ പെരുനാൾ ദിവസങ്ങളിൽ 80 ഓളം പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. 

ഒന്നാം പെരുനാൾ മുതൽ അഞ്ചു ദിവസമാണ് രാജ്യനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി വിനോദ പരിപാടികൾ നടക്കുക. വിവിധ പാർക്കുകളിലായി നടക്കുന്ന പരിപാടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. പെരുന്നാളിനോട് അനുബന്ധിച്ചു രാജ്യത്തെ പ്രധാന മാളുകളും സിനിമ തീയറ്ററുകളും 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് ടൂറിസം - ദേശീയ പൈതൃക വകുപ്പ് അറിയിച്ചിട്ടുണ്ട്. 
 

click me!