ഭാഗ്യം പ്രവാസി ഇന്ത്യക്കാര്‍ക്കൊപ്പം തന്നെ; 35കാരിക്ക് യുഎഇയില്‍ ഏഴ് കോടി സമ്മാനം

By Web TeamFirst Published Aug 20, 2019, 5:57 PM IST
Highlights

ഏഴ് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന ബീജലിനെണ് 4111-ാം നമ്പര്‍ ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത്. തന്റെ അപ്പാര്‍ട്ട്മെന്റിന്റെ നമ്പറായതിനാലാണ് 4111 തന്നെ എടുത്തതെന്ന് ബീജല്‍ പറഞ്ഞു. 

ദുബായ്: ഗള്‍ഫിലെ ഏത് നറുക്കെടുപ്പുകളിലും സമ്മാനം നേടുന്നവരില്‍ അധികവും സ്ഥിരമായി ഇന്ത്യക്കാരാണ്. ഇന്ന് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ 308-ാം നറുക്കെടുപ്പിലും ഇത് ആവര്‍ത്തിച്ചു. 34കാരിയായ പ്രവാസി യുവതിക്കാണ് ദുബായ് വിമാനത്താനവളത്തിലെ മൂന്നാം ടെര്‍മിനലില്‍ വെച്ച് നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിച്ചത്.

ഏഴ് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന ബീജലിനെണ് 4111-ാം നമ്പര്‍ ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത്. തന്റെ അപ്പാര്‍ട്ട്മെന്റിന്റെ നമ്പറായതിനാലാണ് 4111 തന്നെ എടുത്തതെന്ന് ബീജല്‍ പറഞ്ഞു. 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ)ബീജലിന് സമ്മാനം ലഭിക്കുകയ  സമ്മാനം ലഭിച്ചെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ എന്തുപറയണമെന്നറിയാത്ത മാനസികാവസ്ഥയിലായി. ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി- അവര്‍ പറഞ്ഞു. സമ്മാനമായി ലഭിക്കുന്ന പണം എന്ത് ചെയ്യുമെന്ന ചോദ്യത്തിന് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് മനസില്‍ വരുന്നതെന്നും അവര്‍ പറഞ്ഞു.

ജൂലൈ 25ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ബീജല്‍ ഈ ടിക്കറ്റെടുത്തത്. നേരത്തെയും സ്ഥിരമായി ടിക്കറ്റെടുത്തിരുന്നു. 1999ല്‍ തുടങ്ങിയ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്ന 148-ാമത്തെ ഇന്ത്യക്കാരനാണ് ബീജല്‍.
 

click me!