ഇത് ന്യൂ ഇയർ ബംബർ! 45 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനം പ്രവാസി ഇന്ത്യക്കാരന്, ബിഗ് ടിക്കറ്റിൽ സമ്മാനപ്പെരുമഴ

Published : Dec 31, 2023, 04:29 PM IST
ഇത് ന്യൂ ഇയർ ബംബർ! 45 കോടിയിലേറെ രൂപയുടെ ഒന്നാം സമ്മാനം പ്രവാസി ഇന്ത്യക്കാരന്, ബിഗ് ടിക്കറ്റിൽ സമ്മാനപ്പെരുമഴ

Synopsis

സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ മുനവറിനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചു. സമ്മാനം നേടിയ വിവരം അറിഞ്ഞ് അദ്ദേഹം നന്ദി അറിയിച്ചു.

അബുദാബി: മലയാളികളടക്കം നിരവധി പേര്‍ക്ക് വന്‍തുകയുടെ ഭാഗ്യസമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ  259-ാമത് സീരിസ് നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് പ്രൈസായ രണ്ട് കോടി ദിര്‍ഹം (45 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരൻ. അൽ ഐനിൽ താമസിക്കുന്ന ഇന്ത്യക്കാരനായ മുനവർ ഫൈറൂസ് ആണ് 062240 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കിയത്. ഇദ്ദേഹം ഡിസംബർ 15ന് വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

സമ്മാനവിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ മുനവറിനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് വിളിച്ചു. സമ്മാനം നേടിയ വിവരം അറിഞ്ഞ് അദ്ദേഹം നന്ദി അറിയിച്ചു. വിജയിയാതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. ഗ്രാന്‍ഡ് പ്രൈസിന് പുറമെ രണ്ടാം സമ്മാനം  100,000 ദിർഹം സ്വന്തമാക്കിയത്  375369 എന്ന ടിക്കറ്റ് നമ്പരിലൂടെ  ഇന്ത്യക്കാരനായ സൈനുദ്ദീൻ സൈനുദ്ദീൻ സി  ആണ്.  മൂന്നാം സമ്മാനം 100,000 ദിർഹം നേടിയത് പലസ്തീനിൽ നിന്നുള്ള അലാ ലാസെൻ ആണ്. ഇദ്ദേഹം വാങ്ങിയ 066794  എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിയത്. നാലാം സമ്മാനം 100,000 ദിർഹം  സ്വന്തമാക്കിയത് ഇന്ത്യയില്‍ നിന്നുള്ള ബാബുരാജ് എ ടി ആണ്.  486088 ആണ് സമ്മാനാര്‍ഹമായ ടിക്കറ്റ് നമ്പര്‍.

ഇന്ത്യക്കാരനായ രതീഷ് അശോകൻ വാങ്ങിയ 329326 എന്ന ടിക്കറ്റ് നമ്പരിലൂടെ അദ്ദേഹം അഞ്ചാം സമ്മാനമായ  100,000 ദിർഹം നേടി. 119671 എന്ന ടിക്കറ്റ് നമ്പരിലൂടെ ലബനോനിൽ നിന്നുള്ള മർവാൻ ആസിഫ് ദാവൂദ് ആണ് ആറാം സമ്മാനമായ  100,000 ദിർഹം നേടിയത്. ഏഴാം സമ്മാനമായ 100,000 ദിർഹം സ്വന്തമാക്കിയത്  ഇന്ത്യക്കാരനായ നിതിൻ ഷെട്ടി വാങ്ങിയ 108347 എന്ന ടിക്കറ്റ് നമ്പരിനാണ്. എട്ടാം സമ്മാനം 100,000 ദിർഹം നേടിയത് ഇന്ത്യക്കാരനായ മുഹമ്മദ് മസൂദ് അപ്പാദ കുഞ്ഞലൻകുട്ടി ആണ്.  018721 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ഒന്‍പതാം സമ്മാനം 100,000 ദിർഹം സ്വന്തമാക്കിയത്  സൗദി അറേബ്യയിൽ നിന്നുള്ള കമാലുദ്ദീൻ ബാദ്ഖായിഷ്  സുരേഷ് നായർ  ആണ്. 002958 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.

ഇന്ത്യയില്‍ നിന്നുള്ള സൗമ്യ ലത്വ വാങ്ങിയ 396570 എന്ന ടിക്കറ്റ് നമ്പര്‍ പത്താം സമ്മാനമായ   100,000 ദിർഹം നേടി. 11-ാം സമ്മാനമായ 100,000 ദിർഹം നേടിയത് 313020 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ സിബിച്ചൻ കരിയിൽ ആണ്. ഡ്രീം കാർ പ്രൊമോഷനിലൂടെ ഇന്ത്യയിൽ നിന്നുള്ള കപാഡിയ ഹുസേനി ഗുലാമലി ആണ് റേഞ്ച് റോവർ വേലാർ സീരീസ് 12  സ്വന്തമാക്കിയത്. 013317 എന്ന ടിക്കറ്റ് നമ്പരാണ് വിജയിച്ചത്. എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ ഡ്രീം കാർ പ്രൊമോഷനിലൂടെ ബിഎംഡബ്ല്യു 430i സീരീസ് 24 സ്വന്തമാക്കി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട