14 വര്‍ഷമായി ഭാഗ്യപരീക്ഷണം, ഇത്തവണ 'കോടീശ്വരന്‍'; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിയായി ഇന്ത്യക്കാരന്‍

By Web TeamFirst Published Mar 3, 2021, 10:51 PM IST
Highlights

കഴിഞ്ഞ 14 വര്‍ഷമായി രാഹുല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്.  2009 വരെ ദുബൈയില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ നിലവില്‍ നൈജീരിയയിലെ പോര്‍ട് ഹാര്‍കോര്‍ടിലാണ് താമസം.

ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ 10 ലക്ഷം യു എസ് ഡോളര്‍ (ഏഴ് കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍. നൈജീരിയയില്‍ താമസിക്കുന്ന മുംബൈ സ്വദേശി രാഹുല്‍ ജുല്‍ക്ക(53)യാണ് ഇന്ന് നടന്ന നറുക്കെടുപ്പില്‍ വിജയിച്ചത്. 

കഴിഞ്ഞ 14 വര്‍ഷമായി രാഹുല്‍ ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നുണ്ട്.  2009 വരെ ദുബൈയില്‍ ജോലി ചെയ്തിരുന്ന രാഹുല്‍ നിലവില്‍ നൈജീരിയയിലെ പോര്‍ട് ഹാര്‍കോര്‍ടിലാണ് താമസം. ക്ലാരിഡണ്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സില്‍ ജനറല്‍ മാനേജറായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് രാഹുല്‍. സമ്മാനത്തുക മക്കളുടെ വിദ്യാഭ്യാസത്തിനായി വിനിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യകതമാക്കി. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ സമ്മാനം നേടുന്ന 177-ാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍ ജുല്‍ക്ക. അതേസമയം ഇന്ന് നടന്ന മറ്റൊരു നറുക്കെടുപ്പില്‍ മലയാളിയായ നൗഷാദ് തായക്കണ്ടോത്തി(37)ന് ബിഎംഡബ്ല്യൂ എഫ് 900 എക്‌സ് ആര്‍ ആഢംബര മോട്ടോര്‍ ബൈക്ക് സമ്മാനമായി ലഭിച്ചു. 


 

click me!