'ഞാനൊരു കോടീശ്വരനായേ..'; ലൈവിൽ ആര്‍ത്തുവിളിച്ച് പ്രവാസി, ഇത്തവണയും ഇന്ത്യക്കാരൻ തൂക്കി! അടിച്ചത് കോടികൾ

By Web TeamFirst Published Mar 4, 2024, 5:52 PM IST
Highlights

സന്തോഷം കൊണ്ട് അദ്ദേഹം കരഞ്ഞുപോയി. തന്‍റെ 19 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഷെരീഫ് പറഞ്ഞു.

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് ഇത്തവണയും ഒരു പ്രവാസി ഇന്ത്യക്കാരന്‍റെ തലവര മാറ്റി. കഴിഞ്ഞ ദിവസം നടന്ന ബിഗ് ടിക്കറ്റ് 261-ാമത് സീരീസ് ലൈവ് നറുക്കെടുപ്പിലൂടെയാണ് ദുബൈയില്‍ താമസിക്കുന്ന ഇന്ത്യക്കാരനായ മുഹമ്മദ് ഷെരീഫ് വിജയിയായത്. 

15 മില്യന്‍ ദിര്‍ഹം (33 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസാണ് ഇദ്ദേഹത്തിന് ലഭിക്കുക. ദുബൈയിൽ ഒരു സ്ഥാപനത്തിൽ പ്രൊക്യുർമെന്റ് ഓഫീസറായി ജോലിനോക്കുകയാണ് മുഹമ്മദ് ഷെരീഫ്. സമ്മാന വിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ നറുക്കെടുപ്പ് വേദിയില്‍ വെച്ച് ഷെരീഫിനെ വിളിച്ചു. ഫോണെടുത്ത ഷെരീഫിന് താന്‍ കേള്‍ക്കുന്നത് സത്യമാണെന്ന് വിശ്വസിക്കാനായില്ല. ഞാനൊരു കോടീശ്വരനായേ എന്ന് ആര്‍ത്തുവിളിച്ചാണ് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്. സന്തോഷം കൊണ്ട് അദ്ദേഹം കരഞ്ഞുപോയി. തന്‍റെ 19 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയതെന്ന് ഷെരീഫ് പറഞ്ഞു. ഫെബ്രുവരി 23ന് ഓണ്‍ലൈനായി എടുത്ത 186551 എന്ന ടിക്കറ്റാണ് ഷെരീഫിന് സമ്മാനം നേടി കൊടുത്തത്. 

Read Also -  ഇക്കുറിയും ജാക്പോട്ട് ഇങ്ങെടുത്തു; ബിഗ് ടിക്കറ്റിലൂടെ വമ്പന്‍ സമ്മാനം പ്രവാസി ഇന്ത്യക്കാരന്, ലഭിക്കുക കോടികൾ

എവിടെയാണ് ഇപ്പോഴെന്ന് റിച്ചാര്‍ഡ് ചോദിച്ചപ്പോള്‍ താന്‍ കരാമയിലാണെന്ന് ഷെരീഫ് മറുപടി നല്‍കി. കഴിഞ്ഞ 10 വര്‍ഷങ്ങളായി നറുക്കെടുപ്പില്‍ പങ്കെടുത്ത് വരികയാണെന്ന് ഷെരീഫ് പറഞ്ഞു. ഒരേ അപ്പാര്‍ട്ട്മെന്‍റില്‍ താമസിക്കുന്ന 20 സുഹൃത്തുക്കളില്‍ ചിലര്‍ ടാക്സി ഡ്രൈവര്‍മാരാണ്. ചിലര്‍ ബ്ലൂ കോളര്‍ ജോലികള്‍ ചെയ്യുന്നവരുമാണ്. 'ദൈവത്തിന് നന്ദി, ഞാനിപ്പോള്‍ ഒരു മില്യനയറാണ്. ഞാന്‍ ബിഗ് ടിക്കറ്റ് വിജയിച്ചിരിക്കുകയാണ്'- ഷെരീഫ് ഫോണില്‍ പറഞ്ഞു. തന്‍റെ സന്തോഷം അടക്കാനാവാതെ വാക്കുകളിലൂടെ പ്രകടിപ്പിച്ചാണ് ഷെരീഫ് ബിഗ് ടിക്കറ്റ് പ്രതിനിധികളോട് സംസാരിച്ചത്. 

click me!