ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടി സ്വന്തമാക്കി മലയാളി വനിത

Published : Jun 03, 2023, 10:25 PM IST
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടി സ്വന്തമാക്കി മലയാളി വനിത

Synopsis

ഇന്ന് നടന്ന നറുക്കെടുപ്പിലെ ആകെ എട്ട് സമ്മാനങ്ങളില്‍ ഒന്നാം സമ്മാനം ഉള്‍പ്പെടെ അഞ്ചെണ്ണവും ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് തന്നെയായിരുന്നു.

അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 40 കോടിയുടെ ഭാഗ്യവും മലയാളിക്ക് ഒപ്പം. ശനിയാഴ്ച രാത്രി നടന്ന 252-ാം സീരിസ് നറുക്കെടുപ്പിലാണ് അബുദാബിയില്‍ താമസിക്കുന്ന മലയാളിയായ ലൗസിമോള്‍ അച്ചാമ്മ രണ്ട് കോടി ദിര്‍ഹത്തിന്റെ (40 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. മേയ് ആറാം തീയ്യതി ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ടെടുത്ത 116137 നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് ഭാഗ്യം ലൗസിയെ തേടിയെത്തിയത്. 

സമ്മാന വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് വേദിയില്‍ നിന്ന് സംഘാടകര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അബുദാബിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലായിരുന്നു ലൗസി. ഒന്നാം സമ്മാനം കിട്ടിയെന്ന് പറഞ്ഞപ്പോള്‍ വിശ്വസിക്കാനാവുന്നില്ലെന്നായിരുന്നു ആദ്യ പ്രതികരണം. പിന്നീട് സന്തോഷം ആനന്ദ കണ്ണീരിന് വഴിമാറി. സംസാരിക്കാന്‍ പോലുമാവാതെ ഇടറിയ ശബ്‍ദത്തില്‍ ബിഗ് ടിക്കറ്റിന് നന്ദി പറഞ്ഞ് ഫോണ്‍ കോള്‍ കട്ട് ചെയ്യുകയായിരുന്നു.

ഇന്ന് നടന്ന നറുക്കെടുപ്പിലെ ആകെ എട്ട് സമ്മാനങ്ങളില്‍ ഒന്നാം സമ്മാനം ഉള്‍പ്പെടെ അഞ്ചെണ്ണവും ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് തന്നെയായിരുന്നു. 216693 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ ഇന്ത്യക്കാരന്‍ അലക്സ് കുരുവിളയാണ് ഒരു ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം നേടിയത്. ഓണ്‍ലൈനായി 315043 എന്ന നമ്പറിലുള്ള ടിക്കറ്റ് സ്വന്തമാക്കിയ മറ്റൊരു ഇന്ത്യക്കാരന്‍ നജീബ് അബ്‍ദുല്ല അമ്പലത്ത് വീട്ടില്‍ 70,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം സ്വന്തമാക്കി. ബംഗ്ലാദേശുകാരിയായ യാസ്‍മിന്‍ അക്തറിനാണ് 60,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം. ഓണ്‍ലൈനിലൂടെ എടുത്ത 047350 എന്ന ടിക്കറ്റാണ് അവരെ വിജയിയാക്കിയത്.

മലയാളിയായ ഫിറോസ് പുതിയകോവിലകം 50,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനത്തിന് അര്‍ഹനായി. ഓണ്‍ലൈനായി എടുത്ത 147979 എന്ന ടിക്കറ്റിലൂടെയാണ് ഫിറോസിനെ ഭാഗ്യം തേടിയെത്തിയത്. തുര്‍ക്കി പൗരന്‍ എന്‍ഗിന്‍ ഡിസ്‍ലേക് 166879 എന്ന ടിക്കറ്റിലൂടെ 30,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം നേടിയപ്പോള്‍ ഇന്ത്യക്കാരാനായ റിതീഷ് മാലികിന് 217939 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെ 20,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനം ലഭിച്ചു. 20,000 ദിര്‍ഹത്തിന്റെ തന്നെ എട്ടാം സമ്മാനം ദിലോചന്‍ ഗദേരി ബേദിഹര്‍ എന്ന നേപ്പാള്‍ പൗരനാണ്. 058262 എന്നതായിരുന്നു അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പര്‍.

ഇന്ന് നേത്തെ നടന്ന ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരിസ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ പൗരനായ യാസിര്‍ ഹുസൈനാണ് വിജയിച്ചത്. 025003 എന്നതായിരുന്നു അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പര്‍. റേഞ്ച് റോവര്‍ കാറാണ് അദ്ദേഹത്തിന് സ്വന്തമാവുന്നത്. ജൂണ്‍ മാസത്തില്‍ ബിഗ് ടിക്കറ്റ് എടുക്കുന്നവരെ ഉള്‍പ്പെടുന്ന ജൂലൈ മൂന്നാം തീയ്യതി നടക്കാനിരിക്കുന്ന അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ഒന്നരക്കോടി ദിര്‍ഹമാണ്. ഒരു ലക്ഷം ദിര്‍ഹം മുതല്‍ 20,000 ദിര്‍ഹം വരെ നീണ്ടുനില്‍ക്കുന്ന എട്ട് സമ്മാനങ്ങളുമുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ