ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ സമ്മാനം മലയാളിക്ക്;ഇത്തവണ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാര്‍

Published : Feb 03, 2021, 10:09 PM IST
ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ സമ്മാനം മലയാളിക്ക്;ഇത്തവണ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാര്‍

Synopsis

കഴിഞ്ഞ തവണ 40 കോടിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കിയ മലയാളി അബ്‍ദുസലാം എന്‍.വിയാണ് ഇന്നത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയയാളെ തെരഞ്ഞെടുത്തത്.

അബുദാബി: ബുധനാഴ്‍ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 30 കോടിയുടെ ഒന്നാം സമ്മാനം  മലയാളിക്ക്. ദോഹയില്‍ താമസിക്കുന്ന തസ്‍ലീന പുതിയ പുരയിലാണ് ആണ് 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയത്. കഴിഞ്ഞ തവണ 40 കോടിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കിയ മലയാളി അബ്‍ദുസലാം എന്‍.വിയാണ് ഇന്നത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയയാളെ തെരഞ്ഞെടുത്തത്.

ഈ വര്‍ഷം ജനുവരി 26ന് എടുത്ത 291310 ടിക്കറ്റിലൂടെയാണ് തസ്‍ലീനയെ ഭാഗ്യം തേടിയെത്തിയത്. തനിക്ക് വിശ്വാസിക്കാനാവുന്നില്ലെന്നായിരുന്നു സമ്മാന വാര്‍ത്ത അറിയിക്കാനായി നറുക്കെടുപ്പ് വേദിയില്‍ നിന്ന് ബിഗ് ടിക്കറ്റ് അധികൃതര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തസ്‍ലീനയുടെ ആദ്യ പ്രതികരണം. അനുഗ്രഹീതയായെന്ന് പറഞ്ഞ തസ്‍ലീന ബിഗ് ടിക്കറ്റിന് നന്ദിയും അറിയിച്ചു. 

ഡ്രീം കാര്‍ സീരിസിലടക്കം ഇത്തവണ ബിഗ് ടിക്കറ്റിലെ എല്ലാ സമ്മാനങ്ങളും നേടിയത് ഇന്ത്യക്കാരാണ്. ഇന്ത്യക്കാരിയായ വില്‍മ ദാന്തിയാണ് ഡ്രീം കാര്‍ സീരിസില്‍ റേഞ്ച് റോവര്‍ സ്വന്തമാക്കിയത്. 001517 എന്ന നമ്പറിലൂടെയാണ് സ്വപ്ന വാഹനം വില്‍മയെ തേടിയെത്തിയത്. മൂന്നര ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പ്രേം മോഹന് ലഭിച്ചു. ഓണ്‍ലൈനിലൂടെ എടുത്ത 016213 നമ്പറിലെ ടിക്കറ്റാണ് പ്രേമിനെ വിജയിയാക്കിയത്. 114917 നമ്പര്‍ ടിക്കറ്റിലൂടെ അലി അഷ്‍കര്‍ പാലക്കല്‍ ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും 222960 നമ്പര്‍ ടിക്കറ്റിലൂടെ നിധിന്‍ പ്രകാശ് 80,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും സ്വന്തമാക്കി.

ബിഗ് ടിക്കറ്റ് സ്റ്റോര്‍ വഴി ടിക്കറ്റെടുത്ത യൂസുഫ് തച്ചറുപടിക്കല്‍ ശരീഫിനാണ് 60,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം. 025916 ആയിരുന്നു അദ്ദേഹത്തിന്റെ ടിക്കറ്റ് നമ്പര്‍. 50,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം മഞ്ജുള മാത്യുവും (ടിക്കറ്റ് നമ്പര്‍ 317983) 40,000 ദിര്‍ഹത്തിന്റെ ഏഴാം സമ്മാനം രാജന്‍ കിഴക്കേക്കരയും (ടിക്കറ്റ് നമ്പര്‍ 198000) സ്വന്തമാക്കി. ഇവരുവരും ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റെടുത്തത്. 006930 നമ്പറിലെ ടിക്കറ്റിലൂടെ കാശിനാഥ് ഐഗൂറിന് 20,000 ദിര്‍ഹത്തിന്റെ അവസാന സമ്മാനം ലഭിച്ചു.

ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പാണ് ഇനി നടക്കാനിരിക്കുന്നത്. 1.2 കോടി ദിര്‍ഹം ഒന്നാം സമ്മാനം ലഭിക്കുന്ന ഈ നറുക്കെടുപ്പ് 2021 മാര്‍ച്ച് മൂന്നിന് നടക്കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് ഖത്തർ
കുവൈത്തിൽ വീണ്ടും ഡീസൽ കള്ളക്കടത്ത്, 10 ടാങ്കറുകൾ കൂടി പിടിച്ചെടുത്തു