കൊവിഡ് ജാഗ്രത കൈവിടാതെ സ്വാതന്ത്ര്യ ദിനമാഘോഷിച്ച് യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍

By Web TeamFirst Published Aug 15, 2020, 1:04 PM IST
Highlights

യുഎഇയിലെ ഇന്ത്യക്കാര്‍ കോണ്‍സുലേറ്റിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലൂടെ ചടങ്ങുകള്‍ ഓണ്‍ലൈനായി കണ്ടു.

അബുദാബി: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടമില്ലാതെ വെര്‍ച്വല്‍ സ്വാതന്ത്യ ദിനാഘോഷത്തില്‍ പങ്കുചേര്‍ന്ന് യുഎഇയിലെ പ്രവാസി ഇന്ത്യക്കാര്‍. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ 7.30യ്ക്ക് കോണ്‍സുല്‍ ജനറല്‍ ഡോ അമന്‍ പുരി ദേശീയ പതാക ഉയര്‍ത്തി. ചടങ്ങില്‍ പങ്കെടുത്തവര്‍ ദേശീയഗാനം ആലപിച്ചു.

കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും പരമ്പരാഗത വേഷങ്ങള്‍ ധരിച്ചുമാണ് കോണ്‍സുലേറ്റ് ജീവനക്കാര്‍ ആഘോഷ ചടങ്ങില്‍ പങ്കെടുത്തത്. യുഎഇയിലെ ഇന്ത്യക്കാര്‍ കോണ്‍സുലേറ്റിന്റെ ഫേസ്ബുക്ക്, ട്വിറ്റര്‍ പേജുകളിലൂടെ ചടങ്ങുകള്‍ ഓണ്‍ലൈനായി കണ്ടു. പതാക ഉയര്‍ത്തലിന് ശേഷം നേരിട്ടും ഓണ്‍ലൈനായും ആഘോഷ ചടങ്ങുകളുടെ ഭാഗമായവര്‍ക്കായി പ്രത്യേക സാംസ്കാരിക പരിപാടികളും അരങ്ങേറി. കോണ്‍സുല്‍ ജനറല്‍ അമന്‍ പുരി ഇന്ത്യന്‍ സമൂഹത്തിന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.

Vijayi vishwa Tiranga Pyara, Jhanda Ooncha Rahe Hamara pic.twitter.com/WiTDiBRDzL

— India in Dubai (@cgidubai)

Flag hosting done and Dr Aman Puri reading out President Message on the eve of pic.twitter.com/cHRvGNPico

— India in Dubai (@cgidubai)

click me!