ഷാര്‍ജയില്‍ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപ്പിടുത്തം

By Web TeamFirst Published Aug 15, 2020, 11:41 AM IST
Highlights

തീപ്പിടുത്തത്തെ തുടര്‍ന്ന് അപകടസ്ഥലത്തേക്ക് പ്രവേശിക്കുന്ന റോഡുകളെല്ലാം പൊലീസ് അടച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്.

ഷാര്‍ജ: ഷാര്‍ജയില്‍ അല്‍ സജാ വ്യവസായ മേഖലയിലെ സ്‌ക്രാപ് യാര്‍ഡില്‍ തീപ്പിടുത്തം. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് തീപ്പിടുത്തമുണ്ടായത്. യാര്‍ഡ് പൂര്‍ണമായും കത്തി നശിച്ചു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്ബി പറഞ്ഞു. 

തീപ്പിടുത്തത്തെ തുടര്‍ന്ന് അപകടസ്ഥലത്തേക്ക് പ്രവേശിക്കുന്ന റോഡുകളെല്ലാം പൊലീസ് അടച്ചു. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചത്. തീ അണയ്ക്കല്‍ വേഗത്തിലാക്കാന്‍ വേണ്ടിയായിരുന്നു ഇത്. സമീപത്തെ തൊഴിലാളികളെയും പൊലീസ് ഒഴിപ്പിച്ചു. തീപ്പിടുത്തത്തിന്റെ കാരണം അന്വേഷിക്കുന്നതിനായി ഫോറന്‍സിക് വിഭാഗം സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചതായി കേണല്‍ അല്‍ നഖ്ബി കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് പ്രതിസന്ധിയില്‍ ദുരിതത്തിലായ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിച്ച് നവോദയ സാംസ്കാരിക വേദി


 

click me!