
ഡിസംബർ 31-ന് നടന്ന ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയിൽ ഡ്രീം കാർ വിജയികളായവരെ പ്രഖ്യാപിച്ചു. കപാഡിയ ഹുസെനി, മിലിന്ദ് കിനി എന്നിവരാണ് വിജയികൾ. ഇവർ യഥാക്രമം ഒരു റേഞ്ച് റോവർ, ബിഎംഡബ്ല്യു 430ഐ എന്നീ കാറുകളാണ് സ്വന്തമാക്കിയത്.
റേഞ്ച് റോവർ നേടിയ കപാഡിയ ഹുസെനി ഗുലാമലി
മുംബൈയിൽ നിന്നുള്ള കപാഡിയ ഹുസെനി ഗുലാമലി നിലവിൽ ദുബായ് ആണ് താമസിക്കുന്നത്. ബിൽഡിങ് സാധനങ്ങൾ വിതരണം ചെയ്യുന്ന ബിസിനസാണ് അദ്ദേഹത്തിന്. സ്വന്തം ബിസിനസ് പാർട്ണറുമായി ചേർന്ന് ബിഗ് ടിക്കറ്റ് ബൈ 2 ഗെറ്റ് 2 ഓഫർ പ്രയോജനപ്പെടുത്തിയാണ് ടിക്കറ്റ് എടുത്തത്. സൗജന്യമായി ലഭിച്ച ടിക്കറ്റിലൂടെ ഭാഗ്യവും സ്വന്തമായി. രണ്ടാം തവണയാണ് കപാഡിയക്ക് സമാനമായ ഡ്രോ മത്സരത്തിലൂടെ കാർ ലഭിക്കുന്നത്. പത്ത് വർഷം മുൻപ് അദ്ദേഹത്തിന് ഒരു മെഴ്സിഡസ് നേടാനായിരുന്നു. കാർ വിൽക്കാനാണ് കപാഡിയ ആഗ്രഹിക്കുന്നത്. അതിലൂടെ ലഭിക്കുന്ന പണം ബിസിനസിൽ തന്നെ നിക്ഷേപിക്കും. ഒരു പങ്ക് സ്വന്തം വിവാഹം നടത്താനും ചെലവാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.
മിലിന്ദ് കിനി നേടിയത് BMW 430i
ദുബായിൽ അക്കൗണ്ടന്റായി ജോലിനോക്കുകയാണ് മിലിന്ദ്. നാല് വർഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നു. വിജയത്തിന്റെ ത്രില്ലിലാണ് മിലിന്ദ്. തന്റെ പേരിലുള്ള ഒരു വായ്പ അടച്ചു തീർക്കാൻ പണം ഉപയോഗിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ലോണുകളുടെ ഭാരമില്ലാതെ ജീവിക്കാം എന്നത് തന്നെ മിലിന്ദിനെ ആഹ്ലാദവാനാക്കുന്നു.
ജനുവരി മാസം ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് മാർച്ച് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു Maserati Grecale കാർ നേടാൻ അവസരമുണ്ട്. 150 ദിർഹമാണ് ഡ്രീം കാർ ടിക്കറ്റ്. രണ്ട് ടിക്കറ്റ് എടുക്കുന്നവർക്ക് രണ്ട് ടിക്കറ്റ് അധികം ലഭിക്കും.
ബിഗ് ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റിലൂടെ ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങാം. അല്ലെങ്കിൽ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ കൗണ്ടറുകളിൽ നിന്ന് വാങ്ങാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ