ബിഗ് ടിക്കറ്റില്‍ 30 കോടിയുടെ സമ്മാനം ഇന്ത്യക്കാരന്; ഇന്ന് ഒന്നൊഴികെ എല്ലാ സമ്മാനവും ഇന്ത്യക്കാര്‍ക്ക് തന്നെ

By Web TeamFirst Published Nov 3, 2020, 4:54 PM IST
Highlights

കുവൈത്തില്‍ ജോലി ചെയ്യുന്ന നോബിന്‍ മാത്യൂ, ഓണ്‍ലൈനിലൂടെ എടുത്ത 254806 നമ്പറിലുള്ള ടിക്കറ്റിനാണ് ചൊവ്വാഴ്‍ച 30 കോടിയുടെ ഗ്രാന്റ് പ്രൈസ് ലഭിച്ചത്. കോടീശ്വരനായി മാറിയ വിവരം ബിഗ് ടിക്കറ്റ് സംഘാടകര്‍ വേദിയില്‍ വെച്ചുതന്നെ നോബിന്‍ മാത്യുവിനെ ഫോണില്‍ വിളിച്ചറിയിച്ചു. 

അബുദാബി: ഇന്ന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഒന്നാം സമ്മാനം ഇന്ത്യക്കാരന്. കുവൈത്തില്‍ ജോലി ചെയ്യുന്ന നോബിന്‍ മാത്യുവിനാണ് 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ് ലഭിച്ചത്. ബി.എം.ഡബ്ല്യൂ കാറിനായുള്ള ഡ്രീം കാര്‍ സീരിസ് നറുക്കെടുപ്പിലടക്കം ഇന്ന് സമ്മാനം ലഭിച്ച 11 പേരില്‍ പത്തും ഇന്ത്യക്കാരാണ്.

കുവൈത്തില്‍ ജോലി ചെയ്യുന്ന നോബിന്‍ മാത്യൂ, ഓണ്‍ലൈനിലൂടെ ഒക്ടോബര്‍ 17ന് എടുത്ത 254806 നമ്പറിലുള്ള ടിക്കറ്റിനാണ് ചൊവ്വാഴ്‍ച 30 കോടിയുടെ ഗ്രാന്റ് പ്രൈസ് ലഭിച്ചത്. കോടീശ്വരനായി മാറിയ വിവരം ബിഗ് ടിക്കറ്റ് സംഘാടകര്‍ വേദിയില്‍ വെച്ചുതന്നെ നോബിന്‍ മാത്യുവിനെ ഫോണില്‍ വിളിച്ചറിയിച്ചു. ഇപ്പോള്‍ നറുക്കെടുപ്പ് ലൈവായി കണ്ടുകൊണ്ടിരിക്കുകയാണോ എന്ന ചോദ്യത്തിന് അല്ലായെന്നായിരുന്നു നോബിന്റെ മറുപടി. താങ്കളാണ് വിജയിയെന്നറിയിച്ചപ്പോള്‍ അടക്കാനാവാത്ത സന്തോഷത്തോടെ നന്ദി പറഞ്ഞു.

ബി.എം.ഡബ്ല്യൂ സീരീസ് 14 നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ അനില്‍ മഠത്തിലിനാണ് സമ്മാനം ലഭിച്ചത്. 002370 എന്ന നമ്പറിലൂടെയാണ് അനിലിനെ ഭാഗ്യം തേടിയെത്തിയത്. അഞ്ച് ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനത്തിന് ഇന്ത്യക്കാരനായ ഗിബ്സണ്‍ ജോസ് അര്‍ഹനായി. 254806 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അദ്ദേഹം വിജയിച്ചത്. ഒരു ലക്ഷം ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനം ഇന്ത്യക്കാരിയായ ഷീജ റോയ് എബ്രഹാമിന് (ടിക്കറ്റ് നമ്പര്‍ - 151016) ലഭിച്ചു.

90,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം ഇന്ത്യക്കാരനായ അനില്‍ തോമസ് (ടിക്കറ്റ് നമ്പര്‍ - 108304), 80,000 ദിര്‍ഹത്തിന്റെ അഞ്ചാം സമ്മാനം ഇന്ത്യക്കാരന്‍ തന്നെയായ ഫ്രാന്‍സിസ് കൈതാരത്ത് പൌലോ (ടിക്കറ്റ് നമ്പര്‍ - 336000) എന്നിവരാണ് നേടിയത്. ഇന്ത്യക്കാരായ വെങ്കിടേഷ് ഘാട്ടക്ക് 70,0000 ദിര്‍ഹവും, കുര്‍ബാന്‍ ബാഗു ഖാന് 60,000 ദിര്‍ഹവും സമ്മാനം കിട്ടി. 079622 നമ്പര്‍ ടിക്കറ്റെടുത്ത ഇന്ത്യക്കാരന്‍ അനില്‍ മിര്‍ചന്ദാനിക്കാണ് 50,000 ദിര്‍ഹത്തിന്റെ എട്ടാം സമ്മാനം.

ഒന്‍പതാം സമ്മാനം ലഭിച്ച മുജാഹിദ് സമാന്‍ അഹ്‍മദ് ആണ് ഇന്നത്തെ നറുക്കെടുപ്പില‍്‍ സമ്മാനം കിട്ടിയവരില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാരനല്ലാത്ത ഒരേ ഒരാള്‍. 040832 നമ്പര്‍ ടിക്കറ്റിലൂടെ 40,000 ദിര്‍ഹം നേടിയ ഇദ്ദേഹം പാകിസ്ഥാന്‍ സ്വദേശിയാണ്. ഇന്ത്യക്കാരനായ സൈനുല്‍ ആബിദീന്‍ കോയാമുന്റെ പുരക്കലിനാണ് 30,000 ദിര്‍ഹത്തിന്റെ പത്താം സമ്മാനം. 282790 എന്ന നമ്പറിലെടുത്ത ടിക്കറ്റിനാണ് അദ്ദേഹത്തിന് സമ്മാനം കിട്ടിയത്.

1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസായി ലഭിക്കുന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 222-ാമത് സീരീസിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇപ്പോള്‍ അവസരമുണ്ട്. ഗ്രാന്റ് പ്രൈസിന് പുറമെ അഞ്ച് ലക്ഷം ദിര്‍ഹമാണ് നറുക്കെടുപ്പിലെ രണ്ടാം സമ്മാനം. ഇത് കൂടാതെ മറ്റ് അഞ്ച് സമ്മാനങ്ങള്‍ കൂടി വിജയികളെ കാത്തിരിക്കുന്നു. ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കൊപ്പം ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ജീപ്പ് ഗ്രാന്റ് ചെറോക്കി സ്വന്തമാക്കാനുള്ള അവസരവുമുണ്ട്

. ഗ്രാന്റ് പ്രൈസിന് പുറമെ അഞ്ച് ലക്ഷം ദിര്‍ഹമാണ് നറുക്കെടുപ്പിലെ രണ്ടാം സമ്മാനം. ഇത് കൂടാതെ മറ്റ് അഞ്ച് സമ്മാനങ്ങള്‍ കൂടി വിജയികളെ കാത്തിരിക്കുന്നു. ആകര്‍ഷകമായ സമ്മാനങ്ങള്‍ക്കൊപ്പം ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ജീപ്പ് ഗ്രാന്റ് ചെറോക്കി സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

click me!