കൊവിഡ് ബാധിച്ച് സൗദിയില്‍ ഇന്ന് 17 പേര്‍ മരിച്ചു

By Web TeamFirst Published Nov 2, 2020, 11:17 PM IST
Highlights

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയര്‍ന്നു. ആകെ മരണസംഖ്യ 5437 ആയി.  മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്.

റിയാദ്: കൊവിഡ് ബാധിച്ച് സൗദി അറേബ്യയില്‍ ഇന്ന് 17 പേര്‍ മരിച്ചു. 436 പേര്‍ സുഖം പ്രാപിച്ചു. 381 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ആകെ റിപ്പോര്‍ട്ട്  ചെയ്ത 348,037 പോസിറ്റീവ് കേസുകളില്‍ 334,672 പേര്‍ രോഗമുക്തി നേടി. 7928 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 755 പേര്‍  ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയര്‍ന്നു. ആകെ മരണസംഖ്യ 5437 ആയി.  മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് മദീനയിലാണ്, 72. മക്ക 49, റിയാദ്  37, യാംബു 22, ജിദ്ദ 18, ഹുഫൂഫ് 15, അറാര്‍ 9, ബല്ലസ്മര്‍ 8, ദഹ്‌റാന്‍ 8, അയൂണ്‍ അല്‍ജുവ 7, ദമ്മാം 7, മുബറസ് 6, ബുറൈദ 6, അബൂഅരീഷ് 5 എന്നിങ്ങനെയാണ് പ്രധാന  നഗരങ്ങളില്‍ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് രോഗികളുടെ എണ്ണം. 

click me!