ലഗേജില്‍ മയക്കുമരുന്നുമായെത്തിയ പ്രവാസി ഇന്ത്യക്കാരന്‍ പിടിയിലായി

Published : Apr 19, 2021, 08:45 PM IST
ലഗേജില്‍ മയക്കുമരുന്നുമായെത്തിയ പ്രവാസി ഇന്ത്യക്കാരന്‍ പിടിയിലായി

Synopsis

വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ ലഗേജ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. 

കുവൈത്ത് സിറ്റി: ലഗേജില്‍ ഒളിപ്പിച്ച മയക്കുമരുന്നുമായി കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെത്തിയ ഇന്ത്യക്കാരനെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് കസ്റ്റംസ് പിടികൂടി. ദില്ലിയില്‍ നിന്നെത്തിയ ഇയാളുടെ കൈവശം 79 പാക്കറ്റുകളില്‍ നിറച്ചിരുന്ന ഹാഷിഷാണ് ഉണ്ടായിരുന്നത്.

വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥര്‍ ലഗേജ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇയാളെ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. മറ്റൊരു സംഭവത്തില്‍ വിദേശത്ത് നിന്നെത്തിയ ഒരു പാര്‍സലില്‍ നിന്ന് 1.9 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി കസ്റ്റംസ് അറിയിച്ചു. കാനഡയില്‍ നിന്നെത്തിയ പാര്‍സലിലാണ് മെഴുക് രൂപത്തിലുള്ള കഞ്ചാവ് കണ്ടെടുത്തത്. കസ്റ്റംസ് അധികൃതര്‍ വിവരം ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പാര്‍സലിന്റെ ഉടമ ഇത് സ്വീകരിച്ചയുടന്‍ അയാളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് ഇറാൻ; ആക്രമണം രാജ്യത്തിന് നേരെയല്ലെന്ന് വാദം, യുദ്ധത്തിലേക്ക് വലിച്ചിഴച്ചെന്ന് ഖത്തറിൻ്റെ മറുപടി
യുഎഇയിൽ സ്കൂളുകൾക്കും സർവ്വകലാശാലകൾക്കും അവധി പ്രഖ്യാപിച്ചു, ഇനി വിദ്യാഭ്യാസസ്ഥാപനങ്ങൾ തുറക്കുക മാർച്ച് 23ന്