
റിയാദ്: ഹൃദയാഘാതം മൂലം ഇന്ത്യൻ ഹൗസ് ഡ്രൈവർ റിയാദിൽ മരിച്ചു. അൽഹൈറിൽ സ്‌പോൺസറുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഉത്തർപ്രദേശ് ലക്നൗ ജൗൻപുർ സ്വദേശി അരവിന്ദ് കുമാർ (34) ആണ് കഴിഞ്ഞ ദിവസം റിയാദ് അൽഈമാൻ ആശുപത്രിയിൽ മരിച്ചത്.
ശാരീരിക അസ്വാസ്ഥ്യം മൂലം ഒരാഴ്ച ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. പിതാവ്: റാം അജൊരെ, മാതാവ്: മൻപാട്ടി ദേവി, ഭാര്യ: സുനിത. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് രംഗത്തുണ്ട്. നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ