കുവൈത്തില്‍ വീട്ടുജോലിക്കാരിയായ ഇന്ത്യക്കാരിക്ക് വെടിയേറ്റു

Published : Oct 11, 2020, 07:40 PM IST
കുവൈത്തില്‍ വീട്ടുജോലിക്കാരിയായ ഇന്ത്യക്കാരിക്ക് വെടിയേറ്റു

Synopsis

വീട്ടുജോലിക്കാരിയായിരുന്ന ഇവരുടെ സ്‍പോണ്‍സറാണ് രണ്ട് തവണ വെടിയുതിര്‍ത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. അദാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇന്ത്യക്കാരിയിപ്പോള്‍.

കുവൈത്ത് സിറ്റി: കുവൈത്തില്‍ വെടിയേറ്റതിനെ തുടര്‍ന്ന് ഇന്ത്യക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടുജോലിക്കാരിയായിരുന്ന ഇവരുടെ സ്‍പോണ്‍സറാണ് രണ്ട് തവണ വെടിയുതിര്‍ത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. അദാന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഇന്ത്യക്കാരിയിപ്പോള്‍.

സ്‍പോണ്‍സര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തത്തില്‍ കുളിച്ച നിലയിലാണ് ജോലിക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്‍പോണ്‍സര്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വരാനിരിക്കുന്നത് നീണ്ട അവധി, ചെറിയ പെരുന്നാളിന് സർക്കാർ, സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
കയ്യിൽ ലക്ഷങ്ങൾ, പക്ഷേ ജോലി ഭിക്ഷയെടുക്കൽ, ആഡംബര കാറുടമകളെ ലക്ഷ്യം വച്ച് തന്ത്രപരമായ നീക്കം, പിടിയിലായ യാചകന്‍റെ കൈവശം 20,000 ദിർഹം