
റിയാദ്: വന്ദേഭാരത് മിഷൻ ഏഴാം ഘട്ടത്തിൽ ജിദ്ദയിൽ നിന്നും എയർ ഇന്ത്യയുടെ ഒമ്പത് സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 11 മുതൽ 22 വരെയാണ് സർവീസുകൾ. ഇതിൽ മൂന്നെണ്ണം കോഴിക്കോട്ടേക്കാണ്. ഒക്ടോബർ 12, 16, 19 തീയതികളിലാണ് കോഴിക്കോട്ടേക്കുള്ള സർവീസുകൾ.
ജിദ്ദയിൽ നിന്നും മുംബൈ വഴിയാണ് കോഴിക്കോട്ടേക്കുള്ള സർവീസുകൾ. എന്നാൽ മുംബൈയിൽ ഒരു മണിക്കൂർ സ്റ്റോപ്പ് മാത്രമാണ് ഉണ്ടാവുക എന്നും യാത്രക്കാർ വിമാനത്തിൽ നിന്ന് പുറത്തിറങ്ങേണ്ടതില്ലെന്നും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. വൈകീട്ട് 5.10ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 12.25ന് മുംബൈയിൽ എത്തും. ശേഷം 1.25ന് പുറപ്പെട്ട് 3.20ന് കോഴിക്കോട്ടെത്തും. മുതിർന്നവർക്ക് 1061 റിയാൽ, 12 വയസ് വരെയുള്ള കുട്ടികൾക്ക് 835 റിയാൽ, രണ്ട് വയസിന് താഴെ 163 റിയാൽ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. ഒക്ടോബർ 11, 14, 18, 21 തീയതികളിൽ ഡൽഹി വഴി ലക്‌നോ, 15, 22 തീയതികളിൽ ഹൈദരാബാദ് വഴി മുംബൈ എന്നിവയാണ് മറ്റു സർവീസുകൾ. മുതിർന്നവർക്ക് 1360 റിയാൽ, 12 വയസ് വരെയുള്ള കുട്ടികൾക്ക് 1061 റിയാൽ, രണ്ട് വയസിന് താഴെ 193 റിയാൽ എന്നിങ്ങനെയാണ് ഈ സർവീസുകളുടെ ടിക്കറ്റ് നിരക്കുകൾ. ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എയർ ഇന്ത്യ ഓഫീസിനെ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങണം. ആദ്യം വരുന്നവർക്ക് ആദ്യം എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പന.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam