
ഷാര്‍ജ: വഴിയില്‍ നിന്ന് വീണുകിട്ടിയ ഒരു ലക്ഷം ദിര്‍ഹം പൊലീസിനെ ഏല്‍പ്പിച്ച ഇന്ത്യന്‍ പൗരനെ ഷാര്‍ജ പൊലീസ് ആദരിച്ചു. ഷാര്‍ജ പൊലീസ് സ്റ്റേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഖലീഫ കലന്തര്‍ ഉപഹാരം സമര്‍പ്പിച്ചു. സത്യസന്ധതയ്ക്കുള്ള അംഗീകാരമാണിതെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യന്‍ പൗരനെ ആദരിച്ച കാര്യം ഷാര്‍ജ പൊലീസ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് അറിയിച്ചത്. ഷാര്‍ജയിലെ ഒറ്റപ്പെട്ട സ്ഥലത്ത് നിന്ന് ലഭിച്ച പണം പൊലിസിനെ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസുമായി സഹകരിക്കുന്ന പൊതുജനങ്ങളുടെ ഇടപെടലുകള്‍ എപ്പോഴും തങ്ങള്‍ വിലമതിക്കുന്നുവെന്നും ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഖലീഫ കലന്തര്‍ പറഞ്ഞു.
കടപ്പാട്: ഖലീജ്ടൈംസ്
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam