യുഎഇയില്‍ ഇന്നുമുതല്‍ 100 ദിര്‍ഹത്തിന്റെ പുതിയ നോട്ട്

By Web TeamFirst Published Oct 30, 2018, 2:57 PM IST
Highlights

നോട്ടിന്റെ മുന്‍വശത്ത് കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് യുഎഇ കേന്ദ്രബാങ്ക് അറിയിച്ചിരിക്കുന്നത്. ഇടത് വശത്ത് താഴെയായി നിറം മാറുന്ന പ്രത്യേക ഭാഗമാണ് നോട്ടിന്റെ പ്രധാന സവിശേഷത. 

അബുദാബി: പുതിയതായി പുറത്തിറക്കുന്ന നൂറു ദിര്‍ഹത്തിന്റെ നോട്ടുകള്‍ ഇന്നുമുതല്‍ ലഭിച്ചുതുടങ്ങുമെന്ന് യുഎഇ കേന്ദ്ര ബാങ്ക് അറിയിച്ചു. പുതിയ നോട്ടുകള്‍ക്കൊപ്പം നിലവിലുള്ള 100 ദിര്‍ഹത്തിന്റെ നോട്ടുകളും പ്രചാരത്തില്‍ തുടരും. കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളോടെയാണ് പുതിയ നോട്ടുകള്‍ തയ്യാറാക്കിയിട്ടുള്ളത്.

നോട്ടിന്റെ മുന്‍വശത്ത് കൂടുതല്‍ സുരക്ഷാസംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് യുഎഇ കേന്ദ്രബാങ്ക് അറിയിച്ചിരിക്കുന്നത്. ഇടത് വശത്ത് താഴെയായി നിറം മാറുന്ന പ്രത്യേക ഭാഗമാണ് നോട്ടിന്റെ പ്രധാന സവിശേഷത. നോട്ട് ഒരു വശത്തേക്ക് തിരിയ്ക്കുമ്പോള്‍ പച്ചയില്‍ നിന്ന് നീല നിറമായി ഇത് മാറും. ഇപ്പോഴുള്ള സെക്യൂരിറ്റി ത്രെഡിന് പകരം ആധുനിക ത്രിമാന ത്രെഡാണ് ഉപയോഗിക്കുന്നത്. താഴെ വലതുവശത്ത് നോട്ടിന്റെ മൂല്യം എഴുതിയിരുന്നത് പുതിയ നോട്ടില്‍ ഒഴിവാക്കിയിട്ടുമുണ്ട്.

click me!