നിര്‍ണായക സിസിടിവി ദൃശ്യം, പ്രതിയെ തിരിച്ചറിയാൻ സഹായം തേടി പൊലീസ്; ഇന്ത്യൻ വംശജൻറെ മരണം തലയ്ക്ക് അടിയേറ്റ്

Published : Feb 11, 2024, 12:47 PM ISTUpdated : Feb 11, 2024, 12:48 PM IST
നിര്‍ണായക സിസിടിവി ദൃശ്യം, പ്രതിയെ തിരിച്ചറിയാൻ സഹായം തേടി പൊലീസ്; ഇന്ത്യൻ വംശജൻറെ മരണം തലയ്ക്ക് അടിയേറ്റ്

Synopsis

ആക്രമത്തിന്റെ വിവരം അറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വിവേകിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഫെബ്രുവരി 7ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജനായ 41കാരന്‍ അമേരിക്കയില്‍ അടിയേറ്റ് മരിച്ചു. വര്‍ജീനിയയില്‍ എക്‌സിക്യൂട്ടീവായി ജോലി ചെയ്യുന്ന വിവേക് ചന്ദര്‍ തനേജയാണ് കൊല്ലപ്പെട്ടത്. 

ഫെബ്രുവരി രണ്ടിനാണ് സംഭവം ഉണ്ടായത്. യുഎസ് പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെ വാഷിങ്ടണിലെ ഒരു റെസ്‌റ്റോറന്റിന് പുറത്ത് നടന്ന വാക്കുതര്‍ക്കത്തിനിടെയാണ് വിവേക് ആക്രമിക്കപ്പെട്ടത്. വാക്കുതര്‍ക്കത്തിനിടെ തലയ്ക്ക് അടിയേറ്റാണ് മരണം സംഭവിച്ചത്. ആക്രമത്തിന്റെ വിവരം അറിഞ്ഞ് എത്തിയ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വിവേകിനെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ഫെബ്രുവരി 7ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. വിവേകിന്റെ മരണം കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ നിന്ന് പ്രതിയുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. 

പ്രതിയെ തിരിച്ചറിയുന്നതിനും കണ്ടെത്തുന്നതിനും പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് മെട്രോപൊളിറ്റൻ പൊലീസ്. കൊലപാതകത്തിന് ഉത്തരവാദികളായ വ്യക്തിയെയോ വ്യക്തികളെയോ അറസ്റ്റ് ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 25,000 ഡോളർ വരെ പാരിതോഷികം ലഭിക്കുമെന്നും പൊലീസ് അറിയിച്ചു. ഈ കേസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 202-727-9099 എന്ന നമ്പറിൽ പൊലീസിനെ വിവരം ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Read Also-  ആ കാരണം അയാൾക്കേ അറിയൂ! കഴുത്തിൽ ആഴത്തിലേറ്റ മുറിവ് മരണ കാരണം, 19കാരിയായ ഭാര്യയെ കൊന്ന പ്രതി കുറ്റം സമ്മതിച്ചു

വിമാനയാത്രയ്ക്കിടെ 14വയസുകാരിക്ക് മുന്നിൽ സ്വയംഭോഗമെന്ന് പരാതി, ഒടുവിൽ ഇന്ത്യൻ വംശജനായ ഡോക്ടറെ വെറുതെ വിട്ടു 

ബോസ്റ്റൺ: വിമാനയാത്രയ്ക്കിടെ 14 വയസുകാരിയായ സഹയാത്രികയ്ക്ക് മുന്നിൽ വച്ച് സ്വയം ഭോഗം ചെയ്തെന്ന കുറ്റത്തിന് അറസ്റ്റിലായ ഇന്ത്യൻ വംശജനായ ഡോക്ടറെ വെറുതെ വിട്ടു. 33 കാരനായ ഡോ സുദീപ്ത മൊഹന്തിയേയാണ് ബോസ്റ്റണിലെ വിചാരണക്കോടതി വെറുതെ വിട്ടത്. മൂന്ന് ദിവസം നീണ്ട വിചാരണയ്ക്ക് ശേഷമാണ് യുവ ഡോക്ടർ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് കോടതി കണ്ടെത്തിയത്.

ബോസ്റ്റണിലെ ബെത്ത് ഇസ്രയേൽ ഡീക്കൺസ് മെഡിക്കൽ സെന്ററിലെ ഡോക്ടറാണ് സുദീപ്ത. 2022 മെയ് മാസത്തിൽ ഹോണോലുലുവിൽ നിന്ന് ബോസ്റ്റണിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം നടന്നതെന്നായിരുന്നു കൌമാരക്കാരിയുടെ പരാതി. ഹവായിയൻ എയർലൈൻസിലെ സഹയാത്രിക ആയിരുന്നു യുവ ഡോക്ടർക്കെതിരെ പരാതിയുമായി എത്തിയത്. പ്രതിശ്രുത വധുവുമൊന്നിച്ചുള്ള യാത്രയ്ക്കിടെയായിരുന്നു 14കാരി യുവ ഡോക്ടർക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.

കഴുത്ത് വരെ മൂടിപ്പുതച്ചിരുന്ന സഹയാത്രികൻ സ്വയം ഭോഗം ചെയ്തതായി ആരോപിച്ച് തൊട്ടടുത്തെ ഒഴിഞ്ഞ സീറ്റിലേക്ക് മാറിയിരുന്ന 14കാരി വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ വിവരം ഒപ്പമുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. എന്നാൽ തെറ്റായ ആരോപണം നേരിടേണ്ടി വരുന്നത് ഹൃദയഭദകമാണെന്നും മുഴുവൻ ജീവിതവും ഒരു ഡോക്ടറെന്ന നിലയിലാണ് മറ്റുള്ളവരെ സമീപിച്ചിട്ടുള്ളതെന്നുമാണ് യുവ ഡോക്ടർ കോടതിയിൽ നൽകിയിരിക്കുന്ന മൊഴി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം