ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂറോപ്പ് ഭാരവാഹികളെ പ്രഖ്യാപിച്ചു

Published : Mar 11, 2019, 11:16 AM ISTUpdated : Mar 11, 2019, 11:19 AM IST
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യൂറോപ്പ് ഭാരവാഹികളെ പ്രഖ്യാപിച്ചു

Synopsis

പ്രവാസികളുടെ ശ്രദ്ധ രാജ്യതാല്‍പര്യമുള്ള വിഷയങ്ങളിലേക്ക് ക്ഷണിക്കുക, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തിയാണ് ഐ ഒ സി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോഡ ഭാരവാഹികളെ ഔപചാരികമായി പ്രഖ്യാപിച്ചത്.

വിയന്ന: കോണ്‍ഗ്രസിന്റെ പ്രവാസി വിഭാഗമായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐ ഒ സി) യൂറോപ്പ് ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രവാസികളുടെ ശ്രദ്ധ രാജ്യതാല്‍പര്യമുള്ള വിഷയങ്ങളിലേക്ക് ക്ഷണിക്കുക, തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിറുത്തിയാണ് ഐ ഒ സി ഗ്ലോബല്‍ ചെയര്‍മാന്‍ സാം പിത്രോഡ ഭാരവാഹികളെ ഔപചാരികമായി പ്രഖ്യാപിച്ചത്.

കണ്‍വീനര്‍ ആയി സ്വിറ്റ്‍സര്‍ലന്റില്‍ നിന്നുള്ള രാജ് വിന്ദര്‍ സിംഗിനെ തിരഞ്ഞെടുത്തു. സിറോഷ് ജോര്‍ജ് (ഓസ്ട്രിയ), തന്മയ് മിശ്ര, ബാല്‍ദേവ് സിംഗ്, വേദ് പ്രകാശ് ഗുജ (മൂവരും ഫ്രാന്‍സ്), രാഹുല്‍ പതിനെട്ടില്‍ രാജ്, നിയോമ ബോറ, ഗുര്‍ദീപ് സിംഗ് രന്ദ്വ, ഹര്‍ദീപ് സിംഗ്, ഹര്‍ജിന്ദര്‍ സിംഗ് ചഹാല്‍ (എല്ലാവരും ജര്‍മ്മനി), ദില്‍ബാഗ് സിംഗ് ചന്ന, പ്രഭാജോട്ടെ സിംഗ് (ഇരുവരും ഇറ്റലി), ഗാരിസോബാര്‍ സിംഗ് ഗില്‍ (നോര്‍വേ) എലിസബത്ത് ലോറന്‍സ് (സ്വിറ്റ്സര്‍ലന്‍ഡ്) എന്നിവരാണ് നിയമിതരായ യൂറോപ്പ് കൗണ്‍സില്‍ അംഗങ്ങള്‍.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഗ്ലോബല്‍ മാനിഫെസ്റ്റോ മീറ്റ് കഴിഞ്ഞമാസം ദുബായില്‍ നടത്തിയിരുന്നു. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് മേഖലകളില്‍ നിന്നുള്ള പ്രവാസികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കി. പ്രവാസികളുടെ യഥാര്‍ഥ പ്രശ്നങ്ങളോട് സത്യസന്ധമായ സമീപനമെന്ന, രാഹുല്‍ഗാന്ധി മുന്നോട്ടു വയ്ക്കുന്ന ആശയം മുന്‍ നിറുത്തി ഭാരവാഹികള്‍ പ്രവര്‍ത്തിക്കണമെന്ന് സാം പിത്രോഡ ആഹ്വാനം ചെയ്തു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി
ബെത്‍ലഹേമിന്‍റെ ഓർമ്മ പുതുക്കി ഇവാൻജെലിക്കൽ ചർച്ച് കുവൈത്തിൽ ക്രിസ്തുമസ് ആഘോഷങ്ങൾ