
അബുദാബി: പ്രധാനമന്ത്രി നരേന്ദ്രമോദി, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി വെള്ളിയാഴ്‍ച ഫോണില്‍ സംസാരിച്ചു. ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തെക്കുറിച്ച് സംസാരിച്ച ഇരു നേതാക്കളും രണ്ട് രാജ്യങ്ങളുടെയും താത്പര്യങ്ങള്‍ക്ക് അനുസൃതമായി ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്‍തു.
സാമ്പത്തിക, വാണിജ്യ രംഗങ്ങളിലെ ബന്ധവും നിക്ഷേപരംഗത്തെ പരസ്‍പരം സഹകരണവും കൂടുതല്‍ വികസിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ചാവിഷയമായി. അഫ്‍ഗാന്‍ വിഷയം ഉള്‍പ്പെടെയുള്ള മേഖലയിലെ വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ അഭിപ്രായം ശൈഖ് മുഹമ്മദിനെ അറിയിച്ചതായും യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്ന കൊവിഡ് സാഹചര്യവും ആഗോള തലത്തില്‍ അത് സൃഷ്‍ടിക്കുന്ന വെല്ലുവിളികളും ഇരു നേതാക്കളും ചര്‍ച്ച ചെയ്‍തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam