ഇന്ത്യന്‍ റിപ്പബ്ലിക് ദിനം വിപുലമായി ആചരിച്ച് പ്രവാസലോകം; സൗദിയിലും മസ്കറ്റിലുമടക്കം കലാപരിപാടികള്‍

By Web TeamFirst Published Jan 27, 2019, 1:58 AM IST
Highlights

റിമസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ ഒരുക്കിയിരുന്ന പരിപാടിയിൽ സ്ഥാനപതി ഇന്ത്യൻ ദേശിയ പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. ഒമാന്റെ ഉൾപ്രദേശങ്ങളായ സലാല, സൂർ, സൊഹാർ ഇബ്രി എന്നിവടങ്ങളിലെ പ്രവാസി ഇന്ത്യൻ സമൂഹവും റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു

റിയാദ്: സൗദിയിലെ ഇന്ത്യൻ എംബസിയിലും റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സൗദിയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലും ആഘോഷം സംഘടിപ്പിച്ചിരുന്നു. അംബാസഡർ അഹമ്മദ് ജാവേദ് ദേശീയ പതാക ഉയർത്തിയതോടെയാണ് റിയാദിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തു ആഘോഷ പരിപാടി തുടങ്ങിയത്. ചടങ്ങിൽ രാഷ്ട്രപതിയുടെ റിപബ്ലിക് ദിന സന്ദേശം അംബാസഡർ വായിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.

സൗദിയിലെ വിവിധ ഇന്ത്യൻ സ്കൂളുകളിലും എഴുപതാം റിപ്പബ്ലിക്ക് ദിനം വിപുലമായാണ് ആഘോഷിച്ചത്. ദമ്മാം ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഭരണസമിതി ചെയർമാൻ സുനിൽ മുഹമ്മദ് പതാക ഉയർത്തി. തുടർന്ന് വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. 

വിപുലമായ പരിപാടികളോട് കൂടി തന്നെയാണ് മസ്‌കറ്റിലെ ഇന്ത്യൻ സമൂഹവും ഭാരതത്തിന്റെ എഴുപതാമത്‌ റിപ്പബ്ലിക്ക് ദിനം കൊണ്ടാടിയത്. മസ്കറ്റ് ഇന്ത്യൻ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ടേ ആയിരുന്നു മുഖ്യാതിഥി. തലസ്ഥാന നഗരിയിലുള്ള വിവിധ ഇന്ത്യൻ സ്കൂളുകളിൽ നിന്നും ആയിരത്തിലധികം വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചടങ്ങുകളിൽ പങ്കെടുത്തു.

മസ്കറ്റ് ഇന്ത്യൻ സ്കൂൾ സ്റ്റേഡിയത്തിൽ നടന്ന മാർച്ച് പാസ്റ്റിൽ സ്ഥാനപതി മൂന്ന് മഹാവീർ സലൂട്ട് സ്വീകരിച്ചു. ദാർസൈത്, ഗുബ്ര , സീബ്, മ്ബെല , വാദികബീർ , മസ്കറ്റ് എന്നി ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർത്ഥികൾ ആയിരുന്നു പങ്കെടുത്തത്.

മസ്കറ്റ് ഇന്ത്യൻ എംബസ്സിയിൽ ഒരുക്കിയിരുന്ന പരിപാടിയിൽ സ്ഥാനപതി ഇന്ത്യൻ ദേശിയ പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിക്കുകയും ചെയ്തു. ഒമാന്റെ ഉൾപ്രദേശങ്ങളായ സലാല , സൂർ , സൊഹാർ ഇബ്രി എന്നിവടങ്ങളിലെ പ്രവാസി ഇന്ത്യൻ സമൂഹവും റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു.

click me!