
അബുദാബി: ഇന്ത്യന്‍ രൂപ ഇന്ന് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്. അമേരിക്കന്‍ ഡോളറിനെതിരെ 70.55 രൂപയ്ക്കാണ് ഇന്ന് ഒരു ഘട്ടത്തില്‍ വ്യാപാരം നടന്നത്. രൂപയുടെ തകര്‍ച്ചയില്‍ നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്കാണ് ആശ്വാസം പകരുന്നത്. ഇന്ന് വൈകുന്നേരത്തെ വിവരമനുസരിച്ച് ഒരു യുഎഇ ദിര്‍ഹത്തിന് 19.22 ഇന്ത്യന്‍ രൂപ എന്ന നിലയിലാണ് വിനിമയം.
അമേരിക്കന്‍ ഡോളറിനെതിരെ 70.31 എന്ന നിലവാരത്തിലാണ് ഇന്ന് വ്യാപാരം തുടങ്ങിയത്. എന്നാല്‍ ഉച്ചയ്ക്ക് 12.30ഓടെ 70.55 എന്ന, ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. അമേരിക്കന്‍ ഡോളര്‍ ശക്തിപ്രാപിച്ചതാണ് മറ്റ് കറന്‍സികളുടെ തകര്‍ച്ചയ്ക്ക് കാരണമായി പറയപ്പെടുന്നത്.
ഇന്നത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍.................70.60
യൂറോ.......................................82.35
യു.എ.ഇ ദിര്‍ഹം......................19.22
സൗദി റിയാല്‍....................... 18.82
ഖത്തര്‍ റിയാല്‍...................... 19.39
ഒമാന്‍ റിയാല്‍.........................183.62
കുവൈറ്റ് ദിനാര്‍.......................233.08
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam