യുഎഇയില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നു

Published : Aug 29, 2018, 05:36 PM ISTUpdated : Sep 10, 2018, 01:57 AM IST
യുഎഇയില്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നു

Synopsis

യുഎഇയില്‍ സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ഓഗസ്റ്റിലെ വിലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ചെറിയ തോതില്‍ വില കൂട്ടിയിട്ടുണ്ട്.  

അബുദാബി: യുഎഇയില്‍ സെപ്തംബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ഓഗസ്റ്റിലെ വിലയെ അപേക്ഷിച്ച് പെട്രോളിനും ഡീസലിനും ചെറിയ തോതില്‍ വില കൂട്ടിയിട്ടുണ്ട്.

ഊര്‍ജ്ജ - വ്യവസായ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ച വിവരമനുസരിച്ച് സൂപ്പര്‍ 98 പെട്രോളിന് 2.59 ദിര്‍ഹമായിരിക്കും സെപ്തംബറിലെ വില. ഇപ്പോള്‍ ഇത് 2.57 ദിര്‍ഹമാണ്. സ്പെഷ്യല്‍ 95 പെട്രോളിന് 2.46 ദിര്‍ഹത്തില്‍ നിന്ന് വില 2.48 ദിര്‍ഹമാക്കി ഉയര്‍ത്തും. ഇ-പ്ലസ് 91ന് 2.40 ദിര്‍ഹം നല്‍കേണ്ടി വരും. ഇപ്പോള്‍ ഇതിന് 2.38 ദിര്‍ഹമാണ് ഈടാക്കുന്നത്. 
ഡീസല്‍ വിലയിലും ചെറിയ തോതിലുള്ള വര്‍ദ്ധനവുണ്ട്. 2.63 ല്‍ നിന്ന് 2.64 ദിര്‍ഹമായിട്ടാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. നികുതി ഉള്‍പ്പെടെയുള്ള വിലയാണിത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്ത് യുവതിയുടെ വിവാഹ വാഗ്ദാനം; ജ്വല്ലറിയിൽ നിന്ന് ഇന്ത്യക്കാരനായ സെയിൽസ്മാൻ കടത്തിയത് 22 കോടിയുടെ സ്വർണം! പത്തുവർഷം തടവ്
ഒമാനിലെ പരക്കെ കനത്ത മഴ; അണക്കെട്ടുകൾ നിറഞ്ഞൊഴുകി, ജാഗ്രതാ നിർദ്ദേശം