രൂപ വീണ്ടും കൂപ്പുകുത്തി; പ്രവാസികള്‍ക്ക് പുതിയ വിനിമയ നിരക്ക് ഇങ്ങനെ

By Web TeamFirst Published Oct 31, 2018, 3:17 PM IST
Highlights

ഇന്നലെ 24 പൈസ ഇടിഞ്ഞശേഷമാണ് വ്യാപാരം അവസാനിപ്പിച്ചത് രാവിലെ 73.92ലാണ് ഇന്ന് രൂപയുടെ വ്യാപാരം തുടങ്ങിയത്. പിന്നീട് അര ശതമാനത്തോളം ഇടിവ് നേരിട്ടു.

മുംബൈ: ഒരു ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും ഇന്ത്യന്‍ രൂപ കനത്ത ഇടിവ് നേരിട്ടു. ഒരു ഘട്ടത്തില്‍ അമേരിക്കന്‍ ഡോളറിനെതിരെ 43 പൈസ ഇടിഞ്ഞ് 74.14 വരെ എത്തിയെങ്കിലും പിന്നീട് നില മെച്ചപ്പെട്ടു. 

ഇന്നലെ 24 പൈസ ഇടിഞ്ഞശേഷമാണ് വ്യാപാരം അവസാനിപ്പിച്ചത് രാവിലെ 73.92ലാണ് ഇന്ന് രൂപയുടെ വ്യാപാരം തുടങ്ങിയത്. പിന്നീട് അര ശതമാനത്തോളം ഇടിവ് നേരിട്ടു. കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്കും തമ്മില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികളുടെ ഭാഗമായുണ്ടായതാണ് ഇപ്പോഴത്തെ ഇടിവെന്നാണ് വിലയിരുത്തല്‍. ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യവും വര്‍ദ്ധിച്ചിട്ടുണ്ട്. യുഎഇ ദിര്‍ഹം ഇന്ന് 20.13 വരെ എത്തിയിരുന്നു.

വിവിധ കറന്‍സികളുമായി ഇപ്പോഴത്തെ വിനിമയ നിരക്ക് ഇങ്ങനെ
യു.എസ് ഡോളര്‍.......................73.85
യൂറോ..........................................83.82
യു.എ.ഇ ദിര്‍ഹം......................20.11
സൗദി റിയാല്‍........................... 19.69
ഖത്തര്‍ റിയാല്‍..........................20.29
ഒമാന്‍ റിയാല്‍...........................192.08
കുവൈറ്റ് ദിനാര്‍........................242.82
ബഹറിന്‍ ദിനാര്‍.......................196.43

click me!