റോഡില്‍ സെല്‍ഫി എടുക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് ആര്‍ടിഎ

By Web TeamFirst Published Oct 31, 2018, 12:58 PM IST
Highlights

വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുത്താല്‍ 800 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുകളുമാണ് ശിക്ഷ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ റോഡില്‍ ശ്രദ്ധിക്കാനും പ്രതികരിക്കാനും 50 ശതമാനം അധികസമയം വേണമെന്ന് ആര്‍ടിഎ പറയുന്നു. 

ദുബായ്: വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡില്‍ ഇത്തരം പ്രവര്‍ത്തികളുണ്ടാക്കാവുന്ന ഗുരുതരമായ അപകടങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി സാമൂഹിക മാധ്യമങ്ങളിലൂടെ ആര്‍.ടി.എ കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്.

വാഹനം ഓടിക്കുന്നതിനിടെ സെല്‍ഫി എടുത്താല്‍ 800 ദിര്‍ഹം പിഴയും നാല് ബ്ലാക് പോയിന്റുകളുമാണ് ശിക്ഷ. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ റോഡില്‍ ശ്രദ്ധിക്കാനും പ്രതികരിക്കാനും 50 ശതമാനം അധികസമയം വേണമെന്ന് ആര്‍ടിഎ പറയുന്നു. വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുകയോ മെസേജ് ചെയ്യുകയോ ചെയ്യുന്നത് അപകട സാധ്യത 280 ശതമാനം വര്‍ദ്ധിക്കും. രണ്ട് സെക്കന്റ് മാത്രമാണ് ഒരു സെല്‍ഫിക്ക് ആവശ്യമുള്ളതെങ്കിലും അതിവേഗത്തിലോടുന്ന വാഹനം ആ സമയം കൊണ്ട് സഞ്ചരിക്കുന്ന ദൂരം അപകടമുണ്ടാക്കാന്‍ ധാരാളമാണ്. മൊബൈല്‍ കൈയ്യില്‍ പിടിച്ചുകൊണ്ട് വാഹനം ഓടിക്കുന്നത് യുഎഇയില്‍ 800 ദിര്‍ഹം പിഴ ലഭിക്കാവുന്ന കുറ്റമാണെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

click me!