ഇന്ത്യന്‍ സ്‌കൂള്‍ തെരഞ്ഞെടുപ്പ്; പ്രകടന പത്രിക നടപ്പിലാക്കുമെന്ന് പിപിഎ

By K T NoushadFirst Published Dec 10, 2023, 4:41 PM IST
Highlights

ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ പി.പി.എയുടെ ഏഴ് സ്ഥാനാര്‍ത്ഥികളില്‍ ആറ് പേരും വിജയിച്ചു.

മനാമ: പ്രകടന പത്രികയില്‍ ഉറപ്പുനല്‍കിയ കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കുമെന്ന് ഇന്ത്യന്‍ സ്‌കൂള്‍ ഭരണ സമിതി തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രോഗ്രസീവ് പാരന്റ്‌സ് അലയന്‍സ് (പി.പി.എ). സ്‌കൂള്‍ ഫീസ് അടക്കുന്നതിനുളള ഓണ്‍ലൈന്‍ സംവിധാനം ഒരാഴ്ചക്കകം പ്രാവര്‍ത്തികമാക്കുമെന്ന് പി.പി.എയുടെ നിയുക്ത ചെയര്‍മാന്‍ ബിനു മണ്ണില്‍ ഏഷ്യാനെറ്റ് ഓണ്‍ലൈനിനോട് പറഞ്ഞു. 

ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ്, ഡാറ്റാ സയന്‍സ് തുടങ്ങിയവ കരിക്കുലത്തിന്റ് ഭാഗമാക്കും. രക്ഷിതാക്കളുടെ അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യാനായി ആര്‍ട്ടിഫിഷല്‍ ഇന്റലിജെന്‍സ് അടിസ്ഥാനമാക്കി 'ചാറ്റ് ബോട്ട്‌സ്', രണ്ടാഴ്ചയിലൊരിക്കല്‍ രക്ഷിതാക്കള്‍ക്കായി ഓപ്പണ്‍ ഹൗസ് തുടങ്ങി പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച കാര്യങ്ങളൊക്കെ നടപ്പിലാക്കും. ലോണ്‍ തിരിച്ചടവ് കഴിഞ്ഞാല്‍ നിലവിലുളള സ്‌കൂള്‍ ഫീസ് പുന:പ്പരിശോധിക്കും. കൂടുതല്‍ ടോയ്‌ലെന്റുകള്‍ പണിത് ശോചനീയാവസ്ഥ പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞടുപ്പില്‍ പി.പി.എയുടെ ഏഴ് സ്ഥാനാര്‍ത്ഥികളില്‍ ആറ് പേരും വിജയിച്ചു. ബിനു മണ്ണിലിന് പുറമെ ഡോ. മുഹമ്മദ് ഫൈസല്‍, വി. രാജ പാണ്ഡ്യന്‍, രഞ്ജിനി എം മേനോന്‍, ബോണി ജോസഫ്, മിഥുന്‍ മോഹന്‍ തുടങ്ങിയവരാണ് വിജയിച്ചത്. യുണൈറ്റഡ് പാരന്റ്‌സ് പാനലില്‍ മത്സരിച്ച ബിജു ജോര്‍ജാണ് തെരഞ്ഞടുപ്പില്‍ വിജയിച്ച ഏഴാമത്തെ സ്ഥാനാര്‍ത്ഥി. സ്‌കൂളിന്റെ അഭിവൃദ്ധിക്കായുളള പ്രവര്‍ത്തനങ്ങളില്‍ പ്രതീപക്ഷത്തു നിന്നു വിജയിച്ച ബിജു ജോര്‍ജിനെ കൂടി പങ്കെടുപ്പിച്ച് ഭരണം മുന്നോട്ടു കൊണ്ടു പോകുമെന്ന് ബിനു മണ്ണില്‍ വ്യക്തമാക്കി.

Read Also -  സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയപ്പോള്‍ ശക്തമായ തലവേദന; ചികിത്സയിലിരുന്ന മലയാളി ബാലന്‍ മരിച്ചു

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍, ടിക്കറ്റ് നിരക്ക് ഇങ്ങനെ 

ഫുജൈ: സലാം എയര്‍ ഫുജൈറ-തിരുവനന്തപുരം സര്‍വീസും പുതിയതായി പ്രഖ്യാപിച്ച കോഴിക്കോട് സര്‍വീസും ഉടന്‍. ഫുജൈറ-കരിപ്പൂര്‍ സര്‍വീസ് ഈ മാസം 18 മുതല്‍ ആരംഭിക്കും.

തിരുവനന്തപുരം സര്‍വീസ് ജനുവരി 10ന് തുടങ്ങും. മസ്‌കത്ത് വഴി ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണുള്ളത്. 18നു രാവിലെ 10.25നും രാത്രി 8.15നും ഫുജൈറയില്‍ നിന്ന് സര്‍വീസുണ്ടാകും. രാവിലെ പുറപ്പെടുന്ന വിമാനത്തിന് 15.25 മണിക്കൂർ മസ്കത്തിൽ താമസമുണ്ട്. ഏത് സർവീസ് ഉപയോഗിച്ചാലും 19നു പുലർച്ചെ 3.20ന് കരിപ്പൂർ എത്തും. രാവിലെ 4.05ന് പുറപ്പെട്ട് 9.55ന് ഫുജൈറയിൽ മടങ്ങിയെത്തും. 18ന് കരിപ്പൂരിലേക്ക് 888 ദിർഹവും 20നു ഫുജൈറയിലേക്ക് 561 ദിർഹവുമാണ് നിരക്ക്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

click me!