Latest Videos

വേര്‍പിരിഞ്ഞ് താമസിച്ച ഭാര്യയെ വീട്ടിലെത്തി കുത്തിക്കൊലപ്പെടുത്തി; ഇന്ത്യക്കാരന് ബ്രിട്ടനില്‍ ജീവപര്യന്തം

By Web TeamFirst Published Sep 18, 2020, 7:10 PM IST
Highlights

മാര്‍ച്ച് രണ്ടിന് ഭാവിനിയുടെ വീട്ടില്‍ ജിഗുകുമാര്‍ എത്തിയിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ജിഗുകുമാര്‍ ഭാവിനിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ ഭാവിനിക്ക് കുത്തേറ്റു. 

ലണ്ടന്‍: വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന ഭാര്യയെ വീട്ടിലെത്തി കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യക്കാരന് ലണ്ടന്‍ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 23കാരനായ ജിഗുകുമാര്‍ സോര്‍ത്തിക്കാണ് ഭാര്യ ഭാവിനി പ്രവീണിനെ(21) കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധിച്ചത്.  

പരോള്‍ പോലും കിട്ടാതെ കുറഞ്ഞത് 28 വര്‍ഷമെങ്കിലും ഇയാള്‍ ശിക്ഷ അനുഭവിക്കണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാര്‍ച്ച് രണ്ടിന് ഭാവിനിയുടെ വീട്ടില്‍ ജിഗുകുമാര്‍ എത്തിയിരുന്നു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ജിഗുകുമാര്‍ ഭാവിനിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിരവധി തവണ ഭാവിനിക്ക് കുത്തേറ്റു. 

കൃത്യം നടത്തിയ ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട ജിഗുകുമാര്‍ സ്പിന്നി ഹില്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നെന്ന് 'ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. 2017ലാണ് ഗുജറാത്ത് സ്വദേശികളായ ജിഗുകുമാറിന്റെയും ഭാവിനിയുടെയും വിവാഹം നടന്നത്. തുടര്‍ന്ന് 2018ല്‍ ഭാവിനിയുടെ സഹായത്താല്‍ വിസ നേടി ജിഗുകുമാറും ബ്രിട്ടനിലെത്തുകയായിരുന്നു.
 

click me!