
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് (ഐ.എസ്.സി) മുൻ ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ നിര്യാതനായി. വ്യാഴാഴ്ച രാവിലെ മംഗളൂരുവിലായിരുന്നു നിര്യാണം. ദീർഘകാല ചെയർമാനും സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു. 25 വർഷക്കാലം ഇന്ത്യൻ സോഷ്യൽ ക്ലബിന്‍റെ അമരക്കാരനായി പ്രവർത്തിച്ചു.
മാഹിയിൽ ജനിച്ച അദ്ദേഹം മംഗളൂരുവിലാണു വളർന്നത്. പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. 1981ൽ ഒമാനിലെത്തിയ അദ്ദേഹം 1984ൽ ഐഎസ്‌സി അംഗമായി. കൊവിഡ് മഹാമാരിയെ തുടർന്ന് അനാരോഗ്യം കാരണം മൂന്ന് വർഷം മുമ്പ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഡോ. സതീഷ് നമ്പ്യാരുടെ നിര്യാണത്തിൽ ഐ.എസ്.സി അതീവ ദുഃഖം രേഖപ്പെടുത്തി. ഡോ. നമ്പ്യാർ ഒരു അസാധാരണ നേതാവായിരുന്നെന്നും തന്റെ അറിവും മൂല്യങ്ങളും കൊണ്ട് അദ്ദേഹം നടപ്പാക്കിയ പ്രവർത്തനങ്ങളുംകൊണ്ട് ഒരു മാർഗദീപമായി അദ്ദേഹം തുടരുമെന്നും ഐ.എസ്.സി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ