ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Published : Jun 16, 2025, 12:47 PM IST
blood donation camp

Synopsis

ലോക രക്തദാന ദിനമായ ജൂൺ 14 നാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 

മസ്കറ്റ്: ലോക രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, ഇന്ത്യൻ എംബസിയുമായും ബോഷറിലെ ബ്ലഡ് ബാങ്കുമായും സഹകരിച്ച് ലോക രക്തദാന ദിനമായ ജൂൺ 14 ന് ബോഷറിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ത്യൻ അംബാസഡർ ജി വി ശ്രീനിവാസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയും ഒമാനുമായുള്ള എഴുപത് വർഷങ്ങളായി തുടരുന്ന നയതന്ത്ര ബന്ധങ്ങളെക്കുറിച്ചും സൗഹൃദത്തെകുറിച്ചും സ്ഥാനപതി സംസാരിച്ചു. രക്തദാനം സാധിക്കുന്ന അവസരങ്ങളിലെല്ലാം നടത്തണമെന്നും അതിലൂടെ സഹജീവികളോടുള്ള സ്നേഹം മാത്രമല്ല സമൂഹത്തോടുള്ള കടമകൂടിയാണ് നിർവ്വഹിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. ബ്ലഡ്ബാങ്കിന്‍റെ ഡോണർ അഫയർസ് സെക്ഷൻ തലവൻ മോഹ്സിൻ അൽ ഷർയാനി, രക്തദാന മേഖലയിൽ ഇന്ത്യൻ സമൂഹം നൽകുന്ന പിന്തുണക്കും സേവനങ്ങൾക്കും നന്ദി രേഖപ്പെട്ടുത്തി. ഒമാനിലെ ആരോഗ്യ മേഖലയിൽ ഇന്ത്യൻ സമൂഹം നടത്തുന്ന സേവനങ്ങളെകുറിച്ചും അദ്ദേഹം സൂചിപ്പിച്ചു.

ഇന്ത്യൻ എംബസി കോൺസുലർ പ്രദീപ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ വൈസ് ചെയർമാൻ സുഹൈൽഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ, ട്രഷറർ ഗോവിന്ദ് നേഗി, സ്പോർട്ട്സ് സെക്രട്ടറി മനോജ് റാനഡെ, ജോയിന്‍റ് കൾച്ചറൽ സെക്രട്ടറി രെഷ്മ ഡിക്കോസ്റ്റ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ, സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളും ജനസേവന ലക്ഷ്യമുള്ള വിവിധ പ്രവർത്തനങ്ങളും നിരന്തരം സംഘടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സമൂഹവും ഒമാനി സമൂഹവും തമ്മിലുള്ള സൗഹൃദ ബന്ധം കൂടുതൽ മികവുറ്റതാക്കുകയും പൊതുസേവന രംഗത്ത് ഇന്ത്യൻ സമൂഹത്തിൻ്റെ പ്രതിബദ്ധത പ്രകടിപ്പിക്കുകയുമാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ഇന്ത്യൻ സോഷ്യൽ ക്ലബ് ലക്ഷ്യമിടുന്നത് എന്ന് ക്യാമ്പിന് നേതൃത്വം കൊടുത്ത സാമൂഹ്യ ക്ഷേമ വിഭാഗം സെക്രട്ടറി സന്തോഷ് കുമാർ പറഞ്ഞു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള അഞ്ച് നഗരങ്ങൾ ഗൾഫിൽ
36,700 പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി, സുരക്ഷാ പരിശോധന ശക്തം