
ലണ്ടന്‍: യു.കെയിലെ മാഞ്ചസ്റ്ററില്‍ മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശി ഹരികൃഷ്ണന്‍ (23) ആണ് മരിച്ചത്. താമസ സ്ഥലത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ എംഎസ്‍സി സ്‍ട്രക്ചറല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായിരുന്ന ഹരികൃഷ്ണന്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യുകെയില്‍ എത്തിയത്. മലയാളിയുടെ ഉടമസ്ഥതതയിലുള്ള വാടക വീട്ടില്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് താമസിച്ചിരുന്നത്. വീട്ടുടമയെയും പൊലീസിനെയും മരണ വിവരം അറിയിച്ചത് ഒപ്പം താമസിക്കുന്ന സുഹൃത്തുക്കളാണ്. തലേദിവസം രാത്രി വരെ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിച്ച ശേഷമാണ് ഹരികൃഷ്ണന്‍ ഉറങ്ങാന്‍ പോയത്. സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മറ്റ് വിദ്യാര്‍ത്ഥികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam