
റിയാദ്: സൗദി അറേബ്യയില്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ചു. ബുറൈദയിലെ അല്‍ഖസീം യൂനിവേഴ്‌സിറ്റിയുടെ ബസാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ബുറൈദയിലായിരുന്നു അപകടം.
മറ്റൊരു കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥിനികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേര്‍ ഒഴികെയുള്ളവരെല്ലാം ചികിത്സക്കു ശേഷം ആശുപത്രി വിട്ടതായി അല്‍ഖസീം യൂനിവേഴ്‌സിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ മരിച്ചു. പെരുവള്ളൂർ ചുള്ളിയാലപ്പുറം സ്വദേശി മുഹമ്മദ് ബഷീർ പുളിക്കതുമ്പയിൽ (57) ആണ് തെക്കു പടിഞ്ഞാറൻ സൗദി അറേബ്യയിലെ ജിസാനിലുള്ള അൽ ആര്‍ദയിൽ മരിച്ചത്.
സൗദി അറേബ്യയിലെ അൽ ആര്‍ദയിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തെ ഹൃദയാഘാതത്തെ തുടർന്ന് ജിസാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിക്കുകയും ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയുമായിരുന്നു. 38 വർഷത്തോളമായി അദ്ദേഹം ജിസാനിൽ പ്രവാസിയാണ്. പിതാവ് - മൊയ്ദീൻകുട്ടി. മാതാവ് - ഖദീജ. ഭാര്യ - മൈമൂന, മക്കൾ - സിറാജ്, നിസാം, സിയാദ്, ഖദീജ ഷംല, റിൻഷ. സഹോദരങ്ങൾ - സലിം, മുജീബ് (ഇരുവരും ജിസാൻ), നാസർ (ജിദ്ദ), അബ്ദുറഹ്മാൻ, റുഖിയ, ആരിഫ. ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തിയാക്കി അൽ ആര്‍ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam