
ടൊറണ്ടോ: കാനഡയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പിലുണ്ടായ വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു. പഞ്ചാബ് സ്വദേശി സത്‍വീന്ദര്‍ സിങ് (28) ആണ് മരിച്ചത്. തിങ്കളാഴ്ചയുണ്ടായ വെടിവെപ്പിനെ തുടര്‍ന്ന് ഹാമില്‍ട്ടണ്‍ ജനറല്‍ ഹോസ്‍പിറ്റലില്‍ ചികിത്സയില്‍ കഴിയവെയായിരുന്നു അന്ത്യം. ഇതോടെ വെടിവെപ്പില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
40 വയസുകാരനായ സീന്‍ പെട്രി എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ആദ്യം മിസിസോഗയില്‍ വെച്ച് ടൊറണ്ടൊ പൊലീസിലെ ഒരു കോണ്‍സ്റ്റബളിനെ വെടിവെച്ചു കൊന്ന ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയും പിന്നീട് മില്‍ട്ടനിലെത്തി അവിടെ താന്‍ നേരത്തെ ജോലി ചെയ്‍തിരുന്ന ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പിന്റെ ഉടമയായ ഷക്കീല്‍ അഷ്റഫ് (38) എന്നയാളിനെയും വെടിവെച്ചു കൊല്ലുകയായിരുന്നു. ഇതേ വര്‍ക്ക് ഷോപ്പില്‍ പാര്‍ട് ടൈമായി ജോലി ചെയ്യുകയായിരുന്ന സത്‍വീന്ദര്‍ സിങിനും വെടിയേറ്റു. അക്രമിയെ പിന്നീട് ഹാമില്‍ട്ടനില്‍ വെച്ച് പൊലീസ് വെടിവെച്ചുകൊന്നു.
കുവൈത്തില്‍ പൊലീസ് സ്റ്റേഷനില്‍ ആക്രമണം; ഏഴു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി
സത്‍വീന്ദര്‍ സിങ് ഉള്‍പ്പെടെ മൂന്ന് പേരെയാണ് വെടിവെപ്പില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വേദനാജനകമായ സംഭവമാണ് നടന്നതെന്ന് ഹാല്‍ട്ടണ്‍ റീജ്യണല്‍ പൊലീസ് സര്‍വീസ് ചീഫ് സ്റ്റീഫന്‍ ടാനര്‍ പറഞ്ഞു. ദുബൈയില്‍ ട്രക്ക് ഡ്രൈവറാണ് മരിച്ച സത്‍വീന്ദര്‍ സിങിന്റെ പിതാവ്. മകന്റെ മരണ സമയത്ത് അദ്ദേഹം ആശുപത്രിയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Read also: പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ