Asianet News MalayalamAsianet News Malayalam

പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം

ബസിന്റെ പിന്നിലിരുന്ന രണ്ടു തൊഴിലാളികൾ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു. മൂന്ന് പേർക്ക് അതി ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു.

Bus carrying expatriate workers collided with truck in saudi arabia two deaths reported
Author
First Published Sep 20, 2022, 7:45 AM IST

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി തൊഴിലാളികള്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. സൗദിയുടെ വടക്കൻ പ്രവിശ്യയിലെ തുറൈഫിൽ ജോലി സ്ഥലത്തേക്ക് തൊഴിലാളികളെയും കൊണ്ട് പോയ ബസിന്റെ പിന്നിൽ ട്രക്ക് വന്നിടിച്ചാണ് വൻ അപകടമുണ്ടായത്. രണ്ടു പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

Read also: മരങ്ങള്‍ മുറിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു; യുവാവ് സൗദിയില്‍ അറസ്റ്റില്‍

ബസിന്റെ പിന്നിലിരുന്ന രണ്ടു തൊഴിലാളികൾ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു. മൂന്ന് പേർക്ക് അതി ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. ഇവർ തുറൈഫ് ജനറൽ ആശുപത്രിയിൽ സങ്കീർണ സാഹചര്യത്തിൽ കഴിയുകയാണ്. കൂടാതെ 21 പേർക്ക് ചെറുതും വലുതുമായ പരിക്കുകളും സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആറു മണിക്കായിരുന്നു സംഭവം. തുറൈഫ് നഗരത്തിൽ നിന്ന് പോകുന്ന അറാർ ഹൈവേയിലാണ് അപകടം നടന്നത്. 

Read also: കുവൈത്തില്‍ പൊലീസ് സ്റ്റേഷനില്‍ ആക്രമണം; ഏഴു പ്രതികള്‍ക്കായി തെരച്ചില്‍ ശക്തമാക്കി

മരണപ്പെട്ടവരും അപകടം പറ്റിയവരുമെല്ലാം കിഴക്കൻ ഏഷ്യക്കാരാണ്. അപകടം പറ്റിയ ഉടനെ തന്നെ സൗദി അറേബ്യന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലൻസുകളും ആരോഗ്യ വകുപ്പിന്റെ ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. തുറൈഫ് ഗവർണർ ബദ്ർ ബിൻ നജ്ർ അപകടം നടന്ന സ്ഥലവും ആശുപത്രിയും സന്ദർശിച്ചു. അപകടം പറ്റിയവർ ഏറെ പേരുള്ളതിനാൽ ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെയും നഴ്‌സുമാരെയും ആരോഗ്യ പ്രവർത്തകരെയും ഉടൻ തന്നെ ഇവിടേക്ക് നിയോഗിച്ചു.

Read also:  സൗദി പതാകയും ഭരണാധികാരികളുടെ പേരും ചിത്രങ്ങളും വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു

Follow Us:
Download App:
  • android
  • ios