
റിയാദ്: സൗദി അറേബ്യയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഇന്ത്യൻ അധ്യാപിക തൽക്ഷണം മരിച്ചു. ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ അധ്യാപിക ഉത്തർപ്രദേശ് ലക്നൗ സ്വദേശി ഫൗസിയ ഇഖ്തിദാറാണ് (49) ജിദ്ദയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഭർത്താവും ഇതേ സ്‌കൂളിൽ കായികാധ്യാപകനുമായ ഖമറുൽ ഹസൻ ഗുരുതര പരിക്കുകളോടെ ജിദ്ദ ജിദാനി ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. ദമ്പതികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചായിരുന്നു അപകടം. ബോയ്സ് സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയായാണ് ഫൗസിയ. മക്കളായ സൈദ് ഫൈസുൽ ഹസൻ, സൈദ് ഫാരിസുൽ ഹസൻ എന്നിവർ ഡൽഹിയിൽ വിദ്യാർഥികളാണ്. ഫൗസിയയുടെ മൃതദേഹം ജിദ്ദയിൽ ഖബറടക്കുമെന്ന് സഹ അധ്യാപകർ അറിയിച്ചു.
ട്രെയിലറും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
ഷാര്‍ജ റോഡപകടം; ഗുരുതര പരിക്കേറ്റ പത്തുവയസ്സുകാരനെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ