
റിയാദ്: രാഹുൽ ഗാന്ധി എവിടെയാണെന്ന് തനിക്കറിയില്ലെന്ന് ടി എൻ പ്രതാപൻ എം.പി. അദ്ദേഹം എവിടെയാണുള്ളതെന്ന് അറിയില്ല. രാഹുൽ ഗാന്ധി എഐസിസി പ്രസിഡൻറല്ല, നിർവാഹകസമിതി അംഗം പോലുമല്ല. എന്നാൽ രാഹുൽ ഗാന്ധി നേതൃത്വത്തിലേക്ക് തിരിച്ചുവരും എന്ന് തന്നെയാണ് കരുതുന്നത്. അദ്ദേഹം എവിടെയാണ് എന്ന് ജനങ്ങൾ ചോദ്യമുയർത്തുന്നതിൽ ഒരു തെറ്റുമില്ല. ജനം ഇഷ്ടപ്പെടുകയും ഒരുപാട് പ്രതീക്ഷിക്കുകയും ചെയ്യുന്ന നേതാവാണ് അദ്ദേഹമെന്നും ടിഎൻ പ്രതാപൻ റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൗരത്വ ഭേദഗതിയെ ചോദ്യം ചെയ്ത ഹർജികളിൽ സുപ്രീം കോടതി അനുവദിച്ച് നാലാഴ്ചത്തെ സമയം കഴിഞ്ഞിട്ടും കേന്ദ്രസർക്കാർ മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഹർജിക്കാരിലൊരാളെന്ന നിലയിൽ മറുപടി എന്താണെന്ന് അറിയേണ്ട അവകാശം തനിക്കുണ്ടെന്നും കേസ് മനഃപ്പൂർവം ൈവകിപ്പിക്കാനുള്ള സർക്കാരിന്‍റെ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇനിയും മറുപടി നൽകുന്നില്ലെങ്കിൽ തങ്ങൾ വീണ്ടും കോടതിയെ സമീപിക്കും. അഞ്ചാമത്തെ ആഴ്ചയിൽ കേസ് വീണ്ടും പരിഗണിക്കുമെന്നാണ് ജനുവരി 22ന് ചീഫ് ജസ്റ്റീസ് പറഞ്ഞത്. അഞ്ചാമത്തെ ആഴ്ചയും അവസാനിക്കാൻ പോവുകയാണ്.
ഏത് നിമിഷവും അതുണ്ടാവും എന്ന പ്രതീക്ഷയിൽ നിരന്തരം കപിൽ സിബലിനെ ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. സുപ്രീം കോടതിയുടെ വെബ്സൈറ്റിലും നിരന്തരം നോക്കിയിരിക്കുകയാണ്. മറുപടിക്ക് സാവകാശം ചോദിച്ച് കോടതിയെ മീസ് ലീഡ് ചെയ്യാനാണ് യഥാർഥത്തിൽ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. എങ്കിലും പരമോന്നത നീതിപീഠത്തിൽ ഇേപ്പാഴും പൂർണമായ വിശ്വാസമുണ്ട്. ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുന്ന വിധി തന്നെയുണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഭരണഘടനയും ജനാധിപത്യവും മതേതരത്വവും വലിയ ഭീഷണിയാണ് നേരിടുന്നത്. നീതിപീഠത്തിലാണ് അവസാന ആശ്രയം. അതുകൊണ്ടാണല്ലോ നിയമം നിർമിക്കുന്ന തങ്ങളെ പോലുള്ള പാർലമെൻറ് അംഗങ്ങൾ പോലും കോടതിയിൽ പോയി വിധി കാത്തിരിക്കുന്നത്.
പക്ഷേ പ്രധാനമന്ത്രിയെ പോലും വിചാരണ ചെയ്യാൻ അധികാരമുള്ള സുപ്രീം കോടതി ജഡ്ജി മോദിയെ വാഴ്ത്തിയത് ആശങ്കയുളവാക്കുന്നതാണ്. അതൊട്ടും ശരിയായില്ല. ഡൽഹിയിൽ പരസ്യമായി കലാപത്തിന് ആഹ്വാനം ചെയ്ത കപിൽ ശർമക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്ന് മാത്രമല്ല ഒരു എഫ്.െഎ.ആർ ഇടാൻ ഇനിയും നാലാഴ്ചത്തെ സാവകാശം കൊടുക്കുകയാണ് കോടതി പോലും ചെയ്തത്. ഡൽഹി ഹൈക്കോടതിയുടെ ഇൗ നടപടി തീർത്തും നിരാശപ്പെടുത്തുന്നതായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ