യുഎഇയില്‍ ശസ്ത്രക്രിയക്കിടെ ഇന്ത്യക്കാരി മരിച്ചു; അധികൃതര്‍ അന്വേഷണം തുടങ്ങി

Published : May 14, 2019, 03:29 PM IST
യുഎഇയില്‍ ശസ്ത്രക്രിയക്കിടെ ഇന്ത്യക്കാരി മരിച്ചു; അധികൃതര്‍ അന്വേഷണം തുടങ്ങി

Synopsis

മേയ് ഒന്‍പതിന് നടന്ന ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കിടെയുണ്ടായ ഗുരുതരാവസ്ഥകള്‍ കാരണം ബെറ്റി മരിയ്ക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ദുബായ് അല്‍ സഹ്റ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 

ദുബായ്: ശസ്ത്രക്രിയക്കിടെ ഇന്ത്യക്കാരി മരിച്ച സംഭവത്തില്‍ ദുബായ് ഹെല്‍ത്ത് അതോരിറ്റി (ഡിഎച്ച്എ) അന്വേഷണം തുടങ്ങി. ബെറ്റീസ് കേക്ക് ടെയ്‍ല്‍സിലൂടെ അറിയപ്പെട്ട  മുംബൈ സ്വദേശിയും രണ്ട് കുട്ടികളുടെ അമ്മയുമായ ബെറ്റി റിതാ ഫെര്‍ണാണ്ടസ് ആണ് മരിച്ചത്.

മേയ് ഒന്‍പതിന് നടന്ന ഇടുപ്പ് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്കിടെയുണ്ടായ ഗുരുതരാവസ്ഥകള്‍ കാരണം ബെറ്റി മരിയ്ക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ദുബായ് അല്‍ സഹ്റ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഓരോ സമയത്തും രോഗിയുടെ വിവരങ്ങള്‍ ബന്ധുക്കളെ അറിയിച്ചിരുന്നെന്നാണ് ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ബെറ്റിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ദുബായ് ഹെല്‍ത്ത് അതോരിറ്റി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജന്മനാ ഇടുപ്പെല്ലിനുണ്ടായിരുന്ന വൈകല്യം പരിഹരിക്കുന്നതിനായാണ് അല്‍ സഹ്റ ആശുപത്രിയിലെ ഡോ. സമീഹ് തറബിചിയുടെ നേതൃത്വത്തില്‍ ശസ്ത്രക്രിയ നടത്തിയത്. ഇടയ്ക്കുണ്ടായ ചില സങ്കീര്‍ണതകള്‍ കാരണം ഓപ്പറേഷന്‍ തീയറ്ററില്‍ വെച്ച് ബെറ്റി മരിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാൻ വിശുദ്ധ മാസത്തിൽ യുഎഇ പ്രസിഡന്‍റ് അൽ നഹ്യാന്‍റെ വമ്പൻ തീരുമാനം, '1440 തടവുകാർക്ക് ഇക്കുറി മോചനം, സാമ്പത്തിക ബാധ്യതകളും ഏറ്റെടുക്കും'
വാഷിംഗ് പൗഡർ ബോക്സുകൾക്കുള്ളിൽ വിദഗ്ദ്ധമായി ഒളിപ്പിച്ചു, കസ്റ്റംസ് പരിശോധനയിൽ കുടുങ്ങി, പിടിച്ചെടുത്തത് 704 കാർട്ടൺ സിഗരറ്റ്