സൗദി; നൂറിലധികം ഇന്ത്യൻ തൊഴിലാളികൾ ശമ്പളവും ആനുകൂല്യങ്ങളുമില്ലാതെ ഒന്നര വർഷമായി ദുരിതത്തിൽ

By Web TeamFirst Published Jan 17, 2019, 1:30 AM IST
Highlights

ഒന്നര വർഷമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ നൂറിലധികം ഇന്ത്യൻ തൊഴിലാളികൾ സൗദിയിൽ ദുരിതത്തിൽ ജീവിക്കുന്നു. ഇതിൽ പകുതിയോളം പേരും മലയാളികളാണ്. ഇഖാമയോ മെഡിക്കൽ ഇൻഷുറൻസോ ഇല്ലാത്തതിനാൽ ഇതിൽ രോഗികളായ തൊഴിലാളികൾക്ക് ചികിത്സയും ലഭിക്കുന്നില്ല.

സൗദി അറേബ്യ: ഒന്നര വർഷമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമില്ലാതെ നൂറിലധികം ഇന്ത്യൻ തൊഴിലാളികൾ സൗദിയിൽ ദുരിതത്തിൽ ജീവിക്കുന്നു. ഇതിൽ പകുതിയോളം പേരും മലയാളികളാണ്. ഇഖാമയോ മെഡിക്കൽ ഇൻഷുറൻസോ ഇല്ലാത്തതിനാൽ ഇതിൽ രോഗികളായ തൊഴിലാളികൾക്ക് ചികിത്സയും ലഭിക്കുന്നില്ല.

കിഴക്കൻ പ്രവിശ്യയിലെ സിഹാത്ത്‌  ഭദ്രാണിയിലുള്ള  ഒരു സ്വകാര്യ കമ്പനിയിലെ നൂറിലധികം ഇന്ത്യൻ തൊഴിലാളികളാണ് ഒന്നര വർഷമായി ശമ്പളമോ  മറ്റു ആനുകൂല്യങ്ങളോ ഇല്ലാതെ കമ്പനിയുടെ ലേബർ ക്യാമ്പിൽ കഴിയുന്നത്. ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ സിഹാത്ത് നവോദയ സാംസ്കാരികവേദിയുടെ പ്രവർത്തകർ ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും മരുന്നുകളും ഇവർക്ക് വിതരണം ചെയ്തു.

ദാർ -അൽ സിഹ മെഡിക്കൽ സെന്ററുമായി ചേർന്ന് തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും നടത്തി. വിഷയം ശ്രദ്ധയിൽപ്പെട്ട ഇന്ത്യൻ എംബസി തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. 

 

click me!