ദുബൈ ആകാശത്ത് ഹൃദയം വരച്ച് ഇന്ത്യയുടെ സൂര്യകിരൺ, തലകീഴായി പറന്നും വിസ്മയ പ്രകടനം

Published : Nov 21, 2025, 02:59 PM IST
indias surya kiran aerobatic team

Synopsis

ദുബൈ ആകാശത്ത് വിസ്മയ കാഴ്ചയൊരുക്കി ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം. ഇതിന്‍റെ ചിത്രങ്ങള്‍ വൈറലാണ്. നവംബർ 18ന്, ടീം ഒരു ഇൻവേർട്ടഡ് പാസ് (തലകീഴായി പറക്കൽ) പ്രകടനം നടത്തിയിരുന്നു.

ദുബൈ: നിലവിൽ നടക്കുന്ന ദുബൈ എയർഷോയ്ക്ക് മുന്നോടിയായി ആകാശത്ത് കൗതുക കാഴ്ചയൊരുക്കി ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം. ആകാശത്ത് കൃത്യമായ ആകൃതിയിൽ ഹൃദയം വരച്ചാണ് സൂര്യകിരൺ എയറോബാറ്റിക് ടീം ശ്രദ്ധയാകര്‍ഷിച്ചത്. ഇതിന്‍റെ ചിത്രങ്ങള്‍ വൈറലാണ്.

'ദുബൈയിയുടെ മനോഹരമായ ആകാശത്തിന് മുകളിലൂടെ പറന്നുയർന്ന്, സൂര്യകിരണുകൾ ഇന്ത്യൻ വ്യോമസേനയുടെ ആവേശവും കൃത്യതയും മികവും അഭിമാനത്തോടെ പ്രദർശിപ്പിച്ചു'- ടീം 'എക്‌സി'ൽ കുറിച്ചു. ഈ പറക്കൽ 'അവിശ്വസനീയമായ അനുഭവം' ആണെന്നും അവർ വിശേഷിപ്പിച്ചു.

നവംബർ 18ന്, ടീം ഒരു ഇൻവേർട്ടഡ് പാസ് (തലകീഴായി പറക്കൽ) പ്രകടനം നടത്തിയിരുന്നു. അതീവ ധൈര്യം ആവശ്യമായ ഒന്നാണിത്. ആകാശത്തെ സാഹസികതയ്ക്ക് വേണ്ട എല്ലാ കഴിവുകളും വീണ്ടും വീണ്ടും തെളിയിക്കുകയാണ് സൂര്യകിരൺ. മേഘങ്ങൾക്കിടയിലൂടെ പറക്കുക ഒരിക്കലും എളുപ്പമല്ല. കാലാവസ്ഥയും കാഴ്ചാപരിധിയും നിമിഷങ്ങൾക്കകം മാറും. അത്തരം നിമിഷങ്ങളിൽ, ടീം ലീഡർ ഡിസ്പ്ലേ പ്രൊഫൈൽ വേഗത്തിൽ മാറ്റുന്നു. ഓരോ പൈലറ്റും അതീവ ശ്രദ്ധയും പൊരുത്തപ്പെടാനുള്ള കഴിവും തികഞ്ഞ ഏകോപനവും നിലനിർത്തണം, കാരണം എയറോബാറ്റിക്സിൽ ഓരോ നിമിഷവും പ്രധാനമാണെന്നും ടീം എക്സില്‍ കുറിച്ചു.

നൂറിലധികം വ്യോമസേനകൾ പങ്കെടുക്കുന്ന വലിയ അന്താരാഷ്ട്ര ഇവന്‍റാണ് ദുബൈ എയർഷോ. സഹകരണം വളർത്തുക, അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ച് വിവരങ്ങൾ കൈമാറ്റം ചെയ്യുക, വ്യവസായത്തിലെ നവീകരണങ്ങൾ പ്രദർശിപ്പിക്കുക എന്നിവയാണ് ഈ പ്രദർശനത്തിന്‍റെ ലക്ഷ്യം.

അതേസമയം ദുബൈ എയർഷോയിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ തേജസ് എം.കെ 1 യുദ്ധവിമാനത്തിൽ എണ്ണച്ചോർച്ചയെന്ന സോഷ്യൽ മീഡിയാ പ്രചാരണം തെറ്റെന്ന് കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചു. ഘനീഭവിച്ച ജലം പുറന്തള്ളുന്ന സ്വാഭാവിക നടപടിയാണ് ഇത്തരത്തിൽ തെറ്റായി പ്രചരിപ്പിച്ചതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കി. ദുബൈ പോലെ അന്തരീക്ഷ ആർദ്രത കൂടിയ പ്രദേശങ്ങളിൽ പ്രവർത്തിപ്പിക്കുമ്പോൾ ഇത് ചെയ്യാറുള്ളതാണ്. തേജസ് യുദ്ധവിമാനത്തിന്റെ, ലോകമംഗീകരിച്ച ശേഷികളെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ചില അക്കൗണ്ടുകളിൽ നിന്നുണ്ടായതെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ പറഞ്ഞു.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്‍റെ ലഗേജ് പരിശോധിക്കുന്നതിനിടെ സംശയം, ഷാംപൂ കുപ്പികൾക്കുള്ളിൽ 4.7 കിലോ കഞ്ചാവ്
ഇന്ത്യൻ സോഷ്യൽ ക്ലബ് മുൻ ചെയർമാൻ ഡോ. സതീഷ് നമ്പ്യാർ അന്തരിച്ചു