സൗദി ടൂറിസം മേഖലയിൽ 41 തൊഴിലുകളിൽ സ്വദേശിവത്കരണം

Published : Apr 26, 2025, 05:35 PM IST
സൗദി ടൂറിസം മേഖലയിൽ 41 തൊഴിലുകളിൽ സ്വദേശിവത്കരണം

Synopsis

വിനോദസഞ്ചാര മേഖലയിലെ 41 തൊഴിലുകളാണ് സ്വദേശിവത്കരിക്കുന്നത്

റിയാദ്: സൗദി അറേബ്യയിലെ വിനോദസഞ്ചാര മേഖലയിൽ 41 തൊഴിലുകൾ സ്വദേശിവത്കരിക്കുന്നു. ടൂറിസം മന്ത്രാലയത്തിെൻറ സഹകരണത്തോടെ മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയമാണ് ഇത് നടപ്പാക്കുന്നത്. രാജ്യത്തെ മുഴുവൻ സ്വകാര്യ ടൂറിസം സ്ഥാപനങ്ങൾക്കും ബാധകമാണ്. തീരുമാനം മൂന്ന് ഘട്ടങ്ങളായി നടപ്പാക്കും. ആദ്യ ഘട്ടം 2026 ഏപ്രിൽ 22 നും രണ്ടാം ഘട്ടം 2027 ജനുവരി മൂന്നിനും അവസാന ഘട്ടം 2028 ജനുവരി രണ്ടിനു ആരംഭിക്കും.

ഹോട്ടൽ മാനേജർ, ഹോട്ടൽ ഓപ്പറേഷൻസ് മാനേജർ, ഹോട്ടൽ കൺട്രോൾ മാനേജർ, ട്രാവൽ ഏജൻസി മാനേജർ, പ്ലാനിങ് ആൻഡ് ഡെവലപ്‌മെൻറ് മാനേജർ, ടൂറിസം ഡെവലപ്‌മെൻറ് സ്‌പെഷ്യലിസ്റ്റ്, ടൂർ ഗൈഡ്, ടൂർ ഓപ്പറേറ്റർ, ഹോട്ടലുടമ, സൈറ്റ് ഗൈഡ്, പർച്ചേസിങ് സ്പെഷ്യലിസ്റ്റ്, സെയിൽസ് സ്പെഷ്യലിസ്റ്റ്, ഹോട്ടൽ റിസപ്ഷനിസ്റ്റ് എന്നിവയടക്കം ടൂറിസം മേഖലയിലെ മൊത്തം 41 തസ്തികകളിൽ നിശ്ചിത ശതമാനം സൗദി പൗരർക്ക് മാത്രമായി നിജപ്പെടുത്തും.

സ്വദേശിവത്കരണ കണക്കും നിയമനടപടിക്രമങ്ങളും അതിന്റെ സംവിധാനവും ഈ തീരുമാനം പാലിച്ചില്ലെങ്കിലുള്ള പിഴയും മന്ത്രാലയത്തിെൻറ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിശദമായ മാർഗനിർദേശവും ഒപ്പമുണ്ട്. സൗദിയിലെ വിവിധ പ്രദേശങ്ങളിലെ പൗരന്മാർക്കും പുരുഷന്മാർക്കും കൂടുതൽ തൊഴിലവസരങ്ങൾ നൽകാനും തൊഴിലുകളുടെ സൗദിവൽക്കരണ നിരക്ക് ഉയർത്താനും ഈ തീരുമാനം ലക്ഷ്യമിടുന്നു. തദ്ദേശീയ മാനവശേഷിയെ പിന്തുണയ്ക്കുന്നതിനും വിവിധ മേഖലകളിൽ അവരുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള തൊഴിൽ വിപണി തന്ത്രത്തിെൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുമാണ് ഈ തീരുമാമെന്നും മാനവ വിഭവശേഷി മന്ത്രാലയം വിശദീകരിച്ചു.

read more: വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രം, കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ്‌ നിര്യാതനായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം