
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്ര മണി പാണ്ഡേക്ക് യാത്ര അയപ്പൊരുക്കി ഇന്ത്യൻ സമൂഹം. മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അദ്ദേഹം ഈ മാസം അവസാനം സ്ഥാനം ഒഴിയുകയാണ്.
2015 ആഗസ്ത് പത്തിനാണ് ഇന്ദ്രമണി പാണ്ഡെ ഒമാനില്‍ ഇന്ത്യൻ സ്ഥാനപതിയായി ചുമതലയേറ്റെടുത്തത്. ഈ മാസം 29 നാണ് സേവന കാലാവധി അവസാനിക്കുന്നത്. ഒമാനിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ഒരു ജനകിയ സ്ഥാനപതി എന്ന നിലയിൽ വളരെ ശ്രദ്ധേയനായിരുന്നു ഇന്ദ്രമണി പാണ്ഡെ.
സാധാരണക്കാരായ തൊഴിലാളികളുടെ ക്യാമ്പുകളിൽ നേരിട്ടെത്തിയും, എംബസിയില്‍ വിവിധ പ്രശ്‌നങ്ങളുമായെത്തുന്നരുടെ പരാതികളില്‍ അനുഭാവ പൂര്‍വ്വം ഇടപെട്ടും സ്ഥാനപതി ഇന്ദ്രമണി മാതൃക സൃഷ്ടിച്ചു.
ഒമാനിലെ വിദേശികളില്‍ വലിയൊരു ശതമാനം വരുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ സ്ഥാനപതി ആകുവാൻ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും , ഒമാൻ എന്ന രാജ്യത്തെയും ജനങ്ങളെയും എന്നും നന്ദിയോട് ഓർക്കുമെന്നും ഇന്ദ്രമണി പാണ്ഡെ വിടവാങ്ങല്‍ ചടങ്ങില്‍ പറഞ്ഞു. 1990ലെ (ഐ എഫ് എസ്) ബാച്ചില്‍ പുറത്തിറങ്ങിയ ഇന്ദ്ര മണി പാണ്ടേ വിവിധ രാജ്യങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam