
മസ്കറ്റ്: ഒമാന്‍ സുപ്രീം കമ്മറ്റി നിര്‍ദ്ദേശപ്രകാരമുള്ള കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്ത നിരവധി വ്യവസായ സ്ഥാപനങ്ങള്‍ അടപ്പിച്ചു. പബ്ലിക് എസ്റ്റാബ്ലിഷ്മെന്‍റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്(മദായിന്‍) ആണ് ഇക്കാര്യം അറിയിച്ചത്.
കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നോണ്ടോയെന്ന് അറിയാന്‍ ജൂണ്‍ അവസാനം വരെ 2392 വ്യവസായ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഇതില്‍ 1669 എണ്ണം മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തുകയും 723 സ്ഥാപനങ്ങള്‍ക്ക് തിരുത്തല്‍ നിര്‍ദ്ദേശവും മുന്നറിയിപ്പുകളും നല്‍കുകയും ചെയ്തു. 43 സ്ഥാപനങ്ങള്‍ക്കെതിരെ നിയമലംഘനം രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 42 സ്ഥാപനങ്ങളാണ് അടപ്പിച്ചത്. നിയമലംഘകരില്‍ നിന്ന് ഈടാക്കുന്ന പിഴ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് നല്‍കും.
പ്രവാസികള്‍ക്ക് യുഎഇയിലേക്കുള്ള സര്‍വ്വീസുകള്‍ ജൂലൈ 12 മുതല്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam