സൗദി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ 'ഉരസി'; അന്വേഷണം പ്രഖ്യാപിച്ച് അധികൃതര്‍

By Web TeamFirst Published Aug 30, 2019, 5:58 PM IST
Highlights

സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 300 വിഭാഗത്തില്‍പെടുന്ന വിമാനം ടാ‍ക്സി വേയില്‍ നിന്ന് കെട്ടിവലിച്ചുകൊണ്ടുവരുന്നതിനിടയിലാണ് വിമാനത്തിന്റെ ഇടത് ചിറക് എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ വലതുവശത്തുള്ള ചിറകില്‍ ഇടിച്ചത്. 

ജിദ്ദ: കിങ് അബ്‍ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ച സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു. എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെയും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെയും ചിറകുകളാണ് കൂട്ടിമുട്ടിയത്. സൗദി അറേബ്യന്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് 300 വിഭാഗത്തില്‍പെടുന്ന വിമാനം ടാ‍ക്സി വേയില്‍ നിന്ന് കെട്ടിവലിച്ചുകൊണ്ടുവരുന്നതിനിടയിലാണ് വിമാനത്തിന്റെ ഇടത് ചിറക് എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന്റെ വലതുവശത്തുള്ള ചിറകില്‍ ഇടിച്ചത്. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 777 വിമാനം നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. അപകടത്തില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സ് വിമാനത്തിന് ചെറിയ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടം എങ്ങനെ സംഭവിച്ചുവെന്ന് പരിശോധിക്കാന്‍ സൗദി ജനറല്‍ അതോരിറ്റി ഓഫ് സിവില്‍ ഏവിയേഷന് കീഴിയുള്ള ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അന്വേഷണം തുടങ്ങി.

click me!