അതിര്‍ത്തികള്‍ ചൊവ്വാഴ്‍ച മുതല്‍ തുറക്കുമെന്ന് ഒമാന്‍; വിമാന സര്‍വീസുകളും പുനഃരാരംഭിക്കും

By Web TeamFirst Published Dec 27, 2020, 5:14 PM IST
Highlights

മറ്റ് രാജ്യങ്ങളില്‍ നിന്നും ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. എല്ലാ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഇത് ബാധകമാണ്. 

മസ്‍കത്ത്: ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം ചില രാജ്യങ്ങളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്‍ചയായി അടച്ചിട്ടിരിക്കുന്ന അന്താരാഷ്‍ട്ര അതിര്‍ത്തികള്‍ തുറക്കാന്‍ ഒമാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ഡിസംബര്‍ 29 പുലര്‍ച്ചെ 12 മണി  മുതല്‍ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ തുറക്കും. ഇതോടെ രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകളും പുനഃരാരംഭിക്കും.

മറ്റ് രാജ്യങ്ങളില്‍ നിന്നും ഒമാനിലേക്ക് പ്രവേശിക്കുന്നവര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെയുള്ള നെഗറ്റീവ് പി.സി.ആര്‍ പരിശോധനാ ഫലം ഹാജരാക്കണം. എല്ലാ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഇത് ബാധകമാണ്. ഇതിന് പുറമെ ഒമാനിലെ വിമാനത്താവളത്തില്‍ എത്തിയ ശേഷം ഒരു തവണ കൂടി പി.സി.ആര്‍ പരിശോധനക്ക് വിധേയമാവുകയും വേണം. അതേസമയം ഏഴ് ദിവസത്തില്‍ കുറഞ്ഞ കാലയളവ് മാത്രം രാജ്യത്ത് തങ്ങുന്ന സന്ദര്‍ശകര്‍ക്ക് ക്വാറന്റീന്‍ ബാധകമാവില്ലെന്നും സുപ്രീം കമ്മിറ്റി അറിയിച്ചിട്ടുണ്ട്. 

click me!